പി.പി. ലിബീഷ്‌കുമാറിന് സി.പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു
Dec 24, 2012, 17:34 IST
![]() |
പി.പി.ലിബീഷ് കുമാറിന് സി.പി.ശ്രീധരന്‍ സ്മാരക അവാര്‍ഡ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് സമ്മാനിക്കുന്നു. |
കാഞ്ഞങ്ങാട്: സി.പി.ശ്രീധരന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി കാസര്‍കോട് റിപോര്‍ടര്‍ പി.പി.ലിബീഷ് കുമാറിന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് സമ്മാനിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.വി.പ്രഭാകരന്‍ അധ്യക്ഷനായി.
ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ്കുമാര്‍, ഡോ.ഖാദര്‍ മാങ്ങാട്, അഡ്വ.പി.നാരാണന്‍, കാരയില്‍ സുകുമാരന്‍, എം.ഹസിനാര്‍, ടി.കെ.നാരായണന്‍, ദിനേശന്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍എന്നിവര്‍ സംസാരിച്ചു. പി.പി.ലിബീഷ്‌കുമാര്‍ മറുപടി പ്രസംഗം നടത്തി. രാഘവന്‍ കുളങ്ങര സ്വാഗതവും അമര്‍നാഥ് കെ.ചന്തേര നന്ദിയും പറഞ്ഞു.
സി.പി.ശ്രീധരന്റെ സ്മാരണാര്‍ത്ഥം 'സംസ്‌കാര സാഹിതി' ജില്ലാ ഘടകമാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. 10,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. 'മൊഗ്രാല്‍പുത്തൂരിലെ ദുരിതക്കാഴ്ച്ചകള്‍' എന്ന റിപോര്‍ടാണ് അവാര്‍ഡിനര്‍ഹമായത്.

Keywords: P.P.Libeesh Kumar, C.P.Sreedharan award, Minister, Present, K.C.Joseph, Kanhangad. Kasaragod, Kerala, Malayalam news, Libeesh kumar receives P.P. Sreedharan award