city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Leopard | കാസർകോട്ട് പലയിടങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ; ഒടയംചാലിൽ ആടിനെ കൊന്നുതിന്നു; കൊളത്തൂരിൽ കൂട്ടിൽ അകപ്പെട്ട പുലിയെ മിന്നൽ വേഗത്തിൽ കാട്ടിൽ വിട്ടു

Forest officials releasing a captured leopard back into the wild in Kolathur, Kasaragod.
Photo: Arranged

● ജനവാസ മേഖലയിൽ പുലിയെ കണ്ടതോടെ ആളുകൾ ഭീതിയിലാണ്.
● വനം വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.
● കാസർകോട് ജില്ലയിൽ പുലിയുടെ സാന്നിധ്യം വർധിച്ചു.

 

കാസർകോട്: (KasargodVartha) ജില്ലയിൽ പലയിടങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ. ഇതോടെ ജനങ്ങൾ ആശങ്കയിലായി.  ഇതിനിടെ ഒടയംചാൽ കാവേരിക്കുളത്ത് ആടിനെ പുലി കൊന്നു തിന്ന നിലയിൽ കണ്ടെത്തി. കാവേരി കുളത്തെ ജോർജിൻ്റെ വീട്ടിലെ ആടിനെയാണ് കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

ഞായറാഴ്ച വൈകീട്ട് മേയാൻ വിട്ട ആടിനെ കൊന്ന നിലയിൽ കാണുകയായിരുന്നു. പുലി കൊന്നതാണെന്നാണ് സംശയം.  വിവരമറിഞ്ഞ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൂന്നാഴ്ച മുൻപ് കാവേരിക്കുളത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു. തുടർന്ന് ഇവിടെ കാമറ സ്ഥാപിച്ചിരുന്നു. 
പുലിയുടെ ദൃശ്യം കാമറയിൽ പതിഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 

പെരിയ ആയമ്പാറയിൽ നാട്ടുകാർ നേരിട്ട് പുലിയെ കണ്ടിരുന്നു. വളർത്ത് നായയെ കൊന്നു തിന്നിരുന്നു. അതിനിടെ ഞായറാഴ്ച രാത്രി കൊളത്തൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ മിന്നൽവേഗത്തിൽ വനപാലകർ കാട്ടിൽ എത്തിച്ച് വിട്ടു. അഞ്ച് വയസെങ്കിലും പ്രായം വരുന്ന പെൺപുലിയെയാണ് കാട്ടിൽ വിട്ടത്.

ഞായറാഴ്ച രാത്രി 9.30 ഓടെ മധുസൂദനന്റെ പറമ്പില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി പിടിയിലായത്. വിവരം അറിഞ്ഞ് ഉടന്‍ തന്നെ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി. കണ്ണൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. ബി. ഇല്ല്യാസ് റാവുത്തര്‍ പുലിയെ പരിശോധിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയതോടെ, പുലിയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടുകയായിരുന്നു.

കൊളത്തൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുലി ഭീഷണി ശക്തമായിരുന്നു. പലതവണ നാട്ടുകാര്‍ പുലിയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതേതുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി, കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും പുലിയുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒടുവില്‍ പുലി കുടുങ്ങിയത്. അതിനുള്ളില്‍ പുലിയെ ആകര്‍ഷിക്കാനായി ഒരു പട്ടിയെ വെച്ചിരുന്നതും സഹായകമായി.

മറ്റ് പുലികളെക്കൂടി പിടികൂടുന്നതിന് വനംവകുപ്പ് സജ്ജമാണെന്നും കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഡി.എഫ്.ഒ ക അഷറഫ് പറഞ്ഞു. ജില്ലയില്‍ വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തതിന്റെ ഭാഗമായി ആധുനിക ക്യാമറ ട്രാപ്പുകള്‍,ഹെല്‍മറ്റുകള്‍, ഷീല്‍ഡുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെ എന്‍.ടി.സി.എ ഗൈഡ്ലൈന്‍ പ്രകാരം എക്സ്പേര്‍ട്ട് കമ്മിറ്റികള്‍ രൂപീകരിക്കുകയും കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനസമിതികള്‍ വിളിച്ചു ചേര്‍ക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വരികയും ചെയ്യുന്നു. 

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വന മേഖലയോട് ചേര്‍ന്ന സ്‌കൂളുകളിളും അവര്‍ നടന്നു വരുന്ന പാതയോരങ്ങളിലും സുരക്ഷ ശക്തമാക്കി. വനംവകുപ്പ്, പൊലീസ്, പ്രദേശവാസികള്‍ എന്നിവരുടെ സഹകരണത്തോടെ ദ്രുതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി വരികയാണ്. പുലിഭീഷണി നിലനില്‍ക്കുന്ന പഞ്ചായത്തുകളിലെ പൊതു ജനങ്ങള്‍, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള വാട്‌സ്ആപ്പ് രൂപീകരിക്കുകയും ഏറ്റവും പുതിയ വിവരങ്ങള്‍ ഇതുവഴി പ്രചരിപ്പിക്കുകയും ചെയ്തു വരികയാണ്. ഈ ഗ്രൂപ്പില്‍ ഫേക്ക് ന്യൂസ് കണ്ട് പിടിച്ച് പൊതുജനങ്ങള്‍ക്ക് അത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്?

Leopard sightings have been reported in several areas of Kasaragod district, causing fear among residents. In one incident, a goat was killed and eaten by a leopard in Odayamchal. Forest officials captured a leopard in Kolathur and released it back into the wild.

#LeopardSightings #Kasaragod #Wildlife #Kerala #ForestDepartment #AnimalAttack

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia