നോട്ടുനിരോധനവും ജിഎസ്ടിയും നിര്‍മാണ മേഖല 75 ശതമാനവും സ്തംഭിച്ചു
Nov 11, 2017, 14:00 IST
കാസര്‍കോട്:(www.kasargodvartha.com 11/11/2017) നോട്ടുനിരോധനവും ജിഎസ്ടിയും വന്നതോടെ നിര്‍മാണ മേഖല 75 ശതമാനത്തോളം സ്തംഭിച്ചു. ഇതിനു പുറമെ നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവും നിരോധനവും നിര്‍മാണ മേഖലയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു. നിര്‍മാണ മേഖലയിലെ തകര്‍ച്ച റവന്യൂ- തൊഴില്‍ വാണിജ്യ, വ്യവസായ മേഖലകളെയും ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് നിര്‍മാണ മേഖല. കൂലിപ്പണിക്കാര്‍ മുതല്‍ ആര്‍ക്കിടെക്ച്വര്‍മാര്‍ വരെ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ നിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ല.
ഗ്രാമീണ മേഖലയുടെ അടുപ്പുകള്‍ പുകയുന്നത് ഈ മേഖലയെ ആശ്രയിച്ചാണെന്ന സത്യം സര്‍ക്കാരുകള്‍ മറക്കുകയാണെന്ന് ലെന്‍സ്‌ഫെഡ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. എല്ലാം നിരോധുക്കുക എന്നത് കൃത്യമായി നടക്കുന്നുണ്ടെങ്കിലും പകരം സംവിധാനം ഉണ്ടാകുന്നില്ല. അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി ലെന്‍സ്‌ഫെഡിന്റെ പത്താമത് ജില്ലാ സമ്മേളനം നവംബര്‍ 14 ന് ഉപ്പള എഞ്ചിനീയര്‍ ശാദുലി നഗറില്‍ (മരീക്ക പ്ലാസ ഓഡിറ്റോറിയം) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സമ്മേളനം മഞ്ചേശ്വരം നിയോജക മണ്ഡലം എം എല്‍ എ പി.ബി അബ്ദുര്‍ റസാഖ് ഉദ്ഘാടനം ചെയ്യും. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് ആശംസകള്‍ നേരും. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ടി.സി.വി ദിനേശ് കുമാര്‍, മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. യു.എ ഷബീര്‍, മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Kasaragod, Press meet, Inauguration, District-conference, Lensefed, GST, MLA, LENSFED District conference on Nov. 14