നിര്‍മാണ മേഖല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക: ലെന്‍സ്‌ഫെഡ്
Nov 1, 2016, 09:59 IST
ഉദുമ: (www.kasargodvartha.com 1/11/2016) നിര്‍മാണമേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തില്‍ നിര്‍മാണ സാമഗ്രഹികളായ മണല്‍, മെറ്റല്‍, മണ്ണ്, ചെങ്കല്ല് എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ ഇ രംഗത്ത് ഏര്‍പെടുത്തിയ നിയന്ത്രണം ലഘൂകരിച്ച് ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് 10-ാമത് ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘടനം ചെയ്തു.
ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ എ സാലി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി സി വി ദിനേശ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളേയും ജില്ലാ ക്രിക്കറ്റ് ടീം കോച്ച് കെ ചന്ദ്രശേഖര എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, സംഘടനാ നേതാക്കളായ സി എസ് വിനോദ്കുമാര്‍, മനോജ് കെ, സജി മാത്യു, എന്‍ വി പ്രഭാകരന്‍, ജയചന്ദ്രന്‍ എ കെ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വി വി ഗോപാലന്‍ സംഘടന റിപോര്‍ട്ടും, ട്രഷറര്‍ പി കെ വിജയന്‍ വരവ് ചെലവും, ജോയിന്റ് സെക്രട്ടറി പിരാജന്‍ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. എ സി ജോഷി സ്വാഗതവും വി വി ഗോപാലന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Uduma, Consultant Career, Protect, LENSFED, Sand, Metal, Literate, President, CV Dhinesh Kumar.