city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gathering | ഹൃദയം കവർന്ന് ഇടംകയ്യന്മാർ ഒത്തുകൂടി; സർഗാത്മക കഴിവുകൾക്ക് വേദിയായി കോളജ് മുറ്റം

left-handers celebrate at college event
Photo: Arranged

നാലു വയസുള്ള ഒരു കുട്ടി ബോർഡിൽ ഇടംകൈ കൊണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതിക്കൊണ്ട് ആഘോഷത്തിന് ഹൃദമായ തുടക്കം നൽകി.

മുന്നാട്: (KasargodVartha) അന്താരാഷ്ട്ര ഇടങ്കയ്യന്മാരുടെ ദിനത്തോടനുബന്ധിച്ച് മുന്നാട് പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടികൾ വർണാഭവമായി. ബിബിഎ വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ഇടംകയ്യന്മാർ പങ്കെടുത്തു. ഇടങ്കയ്യന്മാരുടെ പ്രത്യേക കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരുന്നു. നാലു വയസുള്ള ഒരു കുട്ടി ബോർഡിൽ ഇടത് കൈ കൊണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതിക്കൊണ്ട് ആഘോഷത്തിന് ഹൃദമായ തുടക്കം നൽകി.

left-handers celebrate at college event

ഇടംകയ്യന്മാരായ വിദ്യാർത്ഥികളെ ഒരുമിപ്പിച്ച് അവരുടെ നേട്ടങ്ങളെ അംഗീകരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് ബിബിഎ വിഭാഗം മേധാവി രാജേഷ് കുമാർ. ലോകത്തെ മാറ്റിമറിച്ച ഇടങ്കയ്യന്മാരെ ചടങ്ങിൽ അനുസ്‌മരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. ഒരു ക്ലാസിൽ വിദ്യാർഥികൾ മുഴുവൻ ഇടത് കൈ കൊണ്ട് എഴുതിയതും പുതുമയുള്ള കാഴ്ചയായി.

left handers celebrate at college event

'കുട്ടിയായിരിക്കുമ്പോൾ വലത് കൈ കൊണ്ട് എഴുതാൻ പഠിപ്പിക്കാൻ പാടുപെട്ടു. സ്കൂളിൽ പരിഹസിക്കപ്പെട്ടു. ഒറ്റപ്പെട്ടുപോകുന്ന അനുഭവം ഉണ്ടായി. പക്ഷേ, ഇവിടെ വന്നതിന് ശേഷം ഞാൻ ഒറ്റയ്ക്കല്ലെന്നും ഇക്കാര്യത്തിൽ മോശമായി തോന്നേണ്ടതില്ലെന്നും മനസ്സിലായി', കോളേജിലെ ഇടത് കൈക്കാരിയായ മാന്യ എസ് പറഞ്ഞു. 'എന്റെ കുട്ടി എല്ലാം ഇടത് കൈ കൊണ്ട് ചെയ്യും. പരിശീലനത്തിന് ശേഷം ഭക്ഷണം കഴിക്കാൻ വലത് കൈ ഉപയോഗിക്കാൻ തുടങ്ങി. ചില ബന്ധുക്കൾ ശീലം മാറ്റാൻ പറഞ്ഞെങ്കിലും ഞങ്ങൾ അവൾക്ക് മുഴുവൻ പിന്തുണ നൽകുന്നു', ഇടത് കൈക്കാരിയായ കുട്ടിയുടെ മാതാവായ ബി നസീറ വ്യക്തമാക്കി.

left-handers celebrate at college event

ജനസംഖ്യയുടെ പത്ത് ശതമാനം ഇടത് കൈക്കാരാണെന്നാണ് കണക്ക്. വലത് കൈക്കാർക്കായി രൂപകൽപ്പന ചെയ്ത ലോകത്ത് അവർക്ക് പലപ്പോഴും പ്രയാസങ്ങൾ നേരിടേണ്ടി വരുന്നു. ഡെസ്‌ക്, കമ്പ്യൂട്ടർ മൗസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതിനു പുറമെ നെഗറ്റീവ് ചിന്തകളും വിവേചനവും ഇവർ അനുഭവിക്കാറുണ്ട്.

എല്ലാ വർഷവും ഓഗസ്റ്റ് 13 ആണ് ഇടംകയ്യന്മാരുടെ ദിവസമായി ആചരിക്കുന്നത്. ലോക ജനസംഖ്യയുടെ ഒരു ചെറിയ വിഭാഗമാണെങ്കിലും, ഇടംകയ്യന്മാർക്ക് അവരുടേതായ ഒരു സംസ്കാരവും പൈതൃകവും ഉണ്ട്. ഈ ദിനം ആരംഭിച്ചത് 1976-ൽ, ഇന്റർനാഷണൽ ലെഫ്റ്റ് ഹാൻഡേർസ് സ്ഥാപകനായ ഡീൻ ആർ കാംപ്ബെല്ലാണ്.  ഇടംകയ്യന്മാർ പലപ്പോഴും സമൂഹത്തിൽ അവഗണിക്കപ്പെടുകയും, അവരുടെ പ്രത്യേകതകൾക്ക് പരിഹാസം നേരിടുകയും ചെയ്യുന്ന സാഹചര്യം മനസിലാക്കിയാണ് അദ്ദേഹം ഈ ദിനം ആരംഭിച്ചത്. 

Left-Handers Celebrate at College Event

ഇടംകയ്യന്മാരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുകയും, അവരുടെ കഴിവുകളെ അംഗീകരിക്കുകയും ചെയ്യുന്നതിനുള്ള ഒരു വേദിയായി ഈ ദിനം മാറി. വലതു കൈ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ഇടംകയ്യന്മാർക്ക് ചില പ്രത്യേകതകൾ ഉണ്ട്. ഇവരുടെ തലച്ചോറിന്റെ വലതു ഭാഗമാണ് കൂടുതൽ പ്രവർത്തിക്കുന്നത്. ഇവർ സാധാരണയായി വലതു കൈയ്യന്മാരെ അപേക്ഷിച്ച് കൂടുതൽ സർഗ്ഗാത്മകവും വ്യത്യസ്തവുമായും ചിന്തിക്കുന്നവരാണ്. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നതിൽ ഇവർക്ക് പ്രാപ്തിയുണ്ട്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia