സുധാകരന്റെ നീക്കം സംഘര്‍ഷമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കല്‍: സി പി എം
May 5, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2016) സംഘര്‍ഷമുണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് യു ഡി എഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ നടത്തുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ചെമ്മനാട് പഞ്ചായത്തിലെ കളനാട് യു ഡി എഫ് പ്രമാണിയുടെ വീട്ടില്‍ നടന്ന പ്രവര്‍ത്തക യോഗത്തിലാണ് മരിച്ചവരുടെയും നാട്ടിലില്ലാത്തവരുടെയും വോട്ടുചെയ്ത് പോളിങ് 90 ശതമാനമാക്കണമെന്ന് കെ സുധാകരന്‍ ആഹ്വാനം ചെയ്യുന്നത്. ഇതിന്റെ വീഡിയോയാണ് പുറത്തായത്. പുറത്തുനിന്ന് ആളെയിറക്കി കള്ളവോട്ട് ചെയ്യുമെന്നും അക്രമം നടത്തുമെന്നുമാണ് സുധാകരന്‍ പറഞ്ഞത്. ഇത് തെരഞ്ഞെടുപ്പിനോടുള്ള അവഹേളനമാണ്. തോല്‍വി ഉറപ്പിച്ചതോടെയാണ് അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രാദേശിക നേതാക്കളെ മാറ്റിനിര്‍ത്തി കണ്ണൂരില്‍ നിന്നുള്ളവരെ ഇറക്കിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. ഇതില്‍ യു ഡി എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ട്. ഇവരെ ഭീഷണിപ്പെടുത്തി അടക്കിനിര്‍ത്തുകയാണ് സുധാകരന്‍. പൊതുവെ സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കാറുള്ള ഉദുമയില്‍ തുടക്കം മുതലെ സംഘര്‍ഷമുണ്ടാക്കാനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയും സംഘവും ശ്രമിക്കുന്നത്. എല്‍ ഡി എഫിന്റെ പ്രചാരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിച്ചു. ബുധനാഴ്ച കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പില്‍ എന്‍ സി പി സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയന്‍ പങ്കെടുത്ത എല്‍ ഡി എഫ് പൊതുയോഗം, യു ഡി എഫ് പ്രചാരണ വാഹനം കൊണ്ടുവന്ന് വലിയ ശബ്ദത്തില്‍ പാട്ടുവച്ച് അലങ്കോലമാക്കാന്‍ ശ്രമിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. സമാധാനപരമായി പോളിങ് നടക്കുന്ന എല്‍ ഡി എഫിന് സ്വാധീനമുള്ള 32 ബൂത്തുള്‍പ്പെടുത്തി കോടതിയില്‍ ഹര്‍ജി നല്‍കിയതും തെറ്റിദ്ധാരണ പരത്താനാണ്. ജില്ലയില്‍ ഏറ്റവുമധികം കള്ളവോട്ട് നടക്കുന്നത് ഉദുമ, കാസര്‍കോട് മണ്ഡലങ്ങളിലെ യു ഡി എഫ് കേന്ദ്രങ്ങളിലാണ്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ചും മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് നിയമവിരുദ്ധമായി ചെയ്യിച്ചും ജയിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി നടത്തുന്ന ഹീനപ്രവര്‍ത്തനങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമനും മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ വി കുഞ്ഞിരാമനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, ഉദുമ മണ്ഡലം റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ടി കൃഷ്ണന്‍, കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍ എന്നിവരും പങ്കെടുത്തു.
Keywords : Kasaragod, CPM, Election 2016, UDF, LDF, K Sudhakaran.