ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; ഒഴിവായത് വന്‍ദുരന്തം
Apr 9, 2017, 10:25 IST
മുള്ളേരിയ: (www.kasargodvartha.com 09.04.2017) ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു. ബോവിക്കാനത്തെ നാരായണന്റെ കാറിന്റെ ഗ്യാസ് സിലിണ്ടറാണ് ചോര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം ബോവിക്കാനത്തെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടതായിരുന്നു.
നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട്ടുനിന്നും അഗ്‌നിശമന സേനയെത്തിയാണ് സിലിണ്ടറിലെ വാതകം നീക്കം ചെയ്തത്. വെയിലേറ്റ് സേഫ്റ്റി വാള്‍വിന്റെ പിന്‍ പൊട്ടി വാതകം ചോരുകയായിരുന്നു. കാറില്‍നിന്ന് സിലിണ്ടര്‍ അഴിച്ചുമാറ്റിയ ശേഷം തണുപ്പിച്ചാണ് വാതകം ഒഴിവാക്കിയത്.
സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാരുടെയും അഗ്‌നിശമനസേനയുടെയും അവസരോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Mulleria, Bovikanam, Car, Gas cylinder, Gas, fire force, news, Quarters, Leakage in cars LPG cylinder.