ലീഗ്- എസ് ഡി പി ഐ സംഘട്ടനം; 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Nov 13, 2018, 12:02 IST
മഞ്ചേശ്വരം: (www.kasargodvartha.com 13.11.2018) മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മച്ചംപാടിയില്‍ ലീഗ് - എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ട 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ് ഡി പി ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ 10 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ലീഗ് പ്രവര്‍ത്തകരുടെ പരാതിയില്‍ അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മച്ചംപാടിയില്‍ ലീഗ്- എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പെട്ടത്. മൂന്നോളം വീടുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ഒരു പിക്കപ്പ് വാന്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു എസ് ഡി പി ഐ പ്രവര്‍ത്തകന്‍ മംഗൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ മച്ചംപാടി ജലാലിയ നഗറിലെ അബ്ദുര്‍ റഹ് മാന്റെ മകനും വികലാംഗനുമായ ജബ്ബാര്‍ (33)ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
അക്രമത്തില്‍ പരിക്കേറ്റ എസ് ഡി പി ഐ പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ ലത്വീഫ് (33), മോണു ഹാജിയുടെ മകന്‍ മുബഷീര്‍ (17), മൊയ്തീന്റെ മകന്‍ മുഫുള്ളാല്‍ (15), ഫാറൂഖിന്റെ മകന്‍ ഫാരിസ് (11), ലീഗ് പ്രവര്‍ത്തകരായ ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഇഖ്ബാല്‍ (32), യൂസഫിന്റ മകന്‍ യൂനുസ് (18), ഹനീഫിന്റെ മകന്‍ സഅദ് (15) എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Related News:
ലീഗ്- എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം; നിരവധി പേര്‍ക്ക് പരിക്ക്, വീടുകളും പിക്കപ്പ് വാനും തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, SDPI, Muslim-league, League-SDPI clash; Police case against 15
< !- START disable copy paste -->