പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ് -എസ് ഡി പി ഐ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റ് ഗുരുതരം
Jan 13, 2020, 21:47 IST
ചെര്‍ക്കള:(www.kasargodvartha.com 13/01/2020) പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ്-എസ് ഡി പി ഐ സംഘര്‍ഷം.രണ്ട് പേര്‍ക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എടനീരിലാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Cherkala, Kasaragod, Kerala, SDPI, Injured, League-SDPI clash over poster issue; Two were injured
എടനീരിലെ ആഷിഫ് (25), റഷീദ് (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ലളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയി. എസ്. ഡി.പി.ഐ.യുടെ പൗരത്വമാര്‍ച്ചുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് തര്‍ക്കമുണ്ടായിരുന്നു.ഇത് പിന്നീട് പരിഹരിച്ചതായും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു.
പോസ്റ്റര്‍ കീറിയ ലീഗ് പ്രവര്‍ത്തകന്റെ വീട്ടുകാരെയടക്കം എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചുവെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ രാത്രിയോടെ ചോദിക്കാന്‍ ചെന്നതോടെയാണ് കത്തികുത്തുണ്ടായത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പരിക്കേറ്റ ആഷിഫ് എസ്.ഡി.പി.ഐ.പ്രവര്‍ത്തകനും റഷീദ് സുഹൃത്തുമാണ്.
Keywords: News, Cherkala, Kasaragod, Kerala, SDPI, Injured, League-SDPI clash over poster issue; Two were injured