മഡിയനിലെ തീവെപ്പ്: മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
Apr 4, 2012, 08:57 IST
അജാനൂര്‍: മാണിക്കോത്ത് മഡിയനിലെ അബ്ദുല്‍ റഊഫിന്റെ ഫര്‍ണിച്ചര്‍ കടയും മര ഉറുപ്പടികളും തീവെച്ചു നശിപ്പിച്ച സംഭവത്തിലെ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് തുടര്‍ന്നുവരുന്ന നിസംഗത അവസാനിപ്പിച്ച് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മാണിക്കോത്ത് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ആദ്യ പടിയായി വ്യാഴാഴ്ച നാല് മണിക്ക് മഡിയന്‍ ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ നടത്താന്‍ എം.എം. അബ്ദുല്‍ റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശാഖാ മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു.
തീവെപ്പു സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ അറിഞ്ഞിട്ടും പോലീസ് അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ മടിക്കുകയാണ്. സംഭവദിവസം കസ്റഡിയിലെടുത്ത അക്രമിയെ വിട്ടയച്ച നടപടി പ്രതിഷേധാര്‍ഹമാണ്. മഡിയന്‍ പ്രദേശത്ത് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി ലഹളക്ക് വിത്തുപാകുന്ന ഇരുട്ടിന്റെ ശക്തികളെ വെളിച്ചത്തുകൊണ്ടുവരാന്‍ പോലീസ് തയ്യാറാകണം. മഡിയന്‍ പാലക്കി ഭാഗത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ച് അഴിഞ്ഞാടാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, മുബാറക്ക് ഹസൈനാര്‍ ഹാജി, സണ്‍ലൈറ്റ്അബ്ദുല്‍ റഹ്മാന്‍ ഹാജി, ഷൌക്കത്തലി തായല്‍, ബാസിത്ത് പാലക്കി, എം.പി. സിദ്ദീഖ്, എം.പി. നൌഷാദ്, പി. സഹീദ് പ്രസംഗിച്ചു.

Keywords: Furniture shop, fire, Madiyan, Muslim-league, Protest, Kasaragod