മുസ്ലിം ലീഗ് ഓഫീസ് തകര്‍ത്ത 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Aug 4, 2012, 13:43 IST
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസായ ചൗക്കി ജംഗ്ഷനിലെ അബ്ദുല്ല കുഞ്ഞി മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് ജോ.സെക്രട്ടറി കെ.ബി കുഞ്ഞാമുവിന്റെ പരാതിയില്‍ ഷെഫീര്‍, ഷാനിദ്, ഫാറുഖ്, കെ. കുഞ്ഞാമു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്കിലെത്തിയ സംഘം ലീഗ് ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്തത്.

Keywords: Muslim-league office, Police case, SDPI, Kasaragod