കൈക്കോട്ട് കടവ് ലീഗ് സമ്മേളനം ഏപ്രില്‍ മൂന്നിന്
Mar 27, 2012, 12:30 IST
തൃക്കരിപ്പൂര്‍: കൈക്കോട്ട് കടവ് വാര്‍ഡ് മുസ്‌ലിം ലീഗ് സമ്മേളനം ഏപ്രില്‍ മൂന്നിന് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കുടുംബ സംഗമം മുസ്‌ലിം ലീഗ് ജില്ലാ ജോ.സെക്രട്ടറി എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഇസ്മയില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് പൊതുസമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. സി. മോയിന്‍കുട്ടി എം.എല്‍.എ, അബ്ദുല്‍ റഹ്മാന്‍ കല്ലായി പ്രസംഗിക്കും. വാര്‍ഡ് പ്രസിഡണ്ട് കെ.പി. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടി വന്‍വിജയമാക്കുന്നതിന് തീരുമാനിച്ചു. സെക്രട്ടറി എം.കെ. മഹമൂദ് സ്വാഗതം പറഞ്ഞു.
Keywords: Muslim-league, Conference, Trikaripur, Kasaragod