ഉദുമയില്‍ മുസ്‌ലിം ലീഗ് നേതാവിന്റെ വീടിന് നേരെ കല്ലേറ്
Aug 28, 2012, 09:55 IST
കല്ലേറില്‍ വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതി അംഗം കണിയമ്പാടി മുഹമ്മദ് കുഞ്ഞിയുടെ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിന് സമീപത്തെ വീടിന് നേരെയാണ് കല്ലേറുണ്ടായത്.
മാരകായുധങ്ങളുമായി എത്തിയ ആറംഗ സംഘം വീടിന് നേരെ തുരുതുരാ കല്ലെറിയുകയായിരുന്നു. വീട്ടുകാര്‍ ലൈറ്റിട്ട് വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ ആയുധംകാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി വീട്ടുകാര്‍ പറഞ്ഞു.
വീട്ടുകാരുടെ നിലവിളികേട്ട് സമീപവാസികള്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഷര്‍ട്ട് ഊരി അരക്ക് കെട്ടിയ നിലയിലും തോര്‍ത്ത് മുണ്ട് തലയില്‍കെട്ടിയ നിലയിലുമാണ് അക്രമികളെത്തിയത്. കഴിഞ്ഞ ദിവസം കരിപ്പൊടിയിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഒരു സംഘം അക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് നേതാവിന്റെ വീടിന് നേരെ അക്രമമുണ്ടായത്. കണിയമ്പാടി മുഹമ്മദ്കുഞ്ഞിയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords: Udma, Muslim-league, House-Collapse, Muslim Youth League, Kasaragod, Bekal, Police, Case, Kaniyambadi Mohammed, CPM