അജാനൂരില്‍ അമ്പതോളം ലീഗ് പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്
Oct 6, 2016, 16:32 IST
അജാനൂര്‍: (www.kasargodvartha.com 06.10.2016) അജാനൂരില്‍ അമ്പതോളം പേര്‍ മുസ്ലിം ലീഗ് വിട്ട് സിപിഐയില്‍ ചേര്‍ന്നു. ഇഖ്ബാല്‍ സ്‌കൂള്‍ പരിസരത്തെ 14,15 വാര്‍ഡുകളിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് സിപിഐയില്‍ ചേര്‍ന്നത്. നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. എ ഷമീര്‍, സി പി ഫൈസല്‍, അബ്ബാസ്, സി പി ബാസിത്, എം എ തസ്‌ലീം, സി പി ജുനൈദ്, എം എ തസീര്‍, നബീലി, റിയാസ്, ജുനൈദ്, അഫ്‌സല്‍, സലീം, മുഷ്താഖ്, സുഫൈല്‍, അജ്മല്‍, ഉബൈദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാജി.
ഇഖ്ബാല്‍ സ്‌കൂള്‍ പരിസരത്ത് ചേര്‍ന്ന അനുഭാവി ഗ്രൂപ്പ് യോഗത്തില്‍ ഇവര്‍ സംബന്ധിച്ചു. സി പി ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ വി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, കരുണാകരന്‍ കുന്നത്ത്, എ തമ്പാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അനുഭാവി ഗ്രൂപ്പ് കണ്‍വീനറായി എ ഷമീറിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
Keywords: Ajanur, Kanhangad, Muslim-league, CPI, kasaragod, Activist, Ward, Meeting.