സുലൈമാന്‍ സേട്ടിന്റെ ജീവിതം ഇപ്പോഴത്തെ നേതാക്കള്‍ മാതൃകയാക്കണം: കാസിം ഇരിക്കൂര്‍
May 7, 2013, 01:03 IST
കാസര്‍കോട്: ഐ.എന്‍.എല്‍. സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ആദര്‍ശ നിഷ്ഠയും വ്യക്തി വിശുദ്ധിയും ഇപ്പോഴത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മാതൃകയാക്കണമെന്ന് ഐ.എന്‍.എല്‍. നേതാവും പത്ര പ്രവര്‍ത്തകനുമായ കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. അഴിമതിയുടെ കറ പുരളാത്തതും ആദര്‍ശത്തില്‍ അടിയുറച്ച് മുന്നേറിയതുമായ ജീവിതമാണ് സേട്ടിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റി കാസര്‍കോട്ടു നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാസിം ഇരിക്കൂര്‍. ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.എസ്. ഫക്രുദ്ദീന്‍, അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, എം.എ. ലത്തീഫ്, ഇ.കെ.കെ. പടന്നക്കാട്, സി.എം.എ. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: INL, Death-Anniversary, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.