city-gold-ad-for-blogger

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ മക്കള്‍ വിവാഹിതരായി

കാസര്‍കോട്: (www.kasargodvartha.com 10.08.2014) എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെയും ടി.എം. ആഇശയുടെയും മക്കളായ അബ്ദുല്‍ ശബീറും സഫ്‌വാനയും വിവാഹിതരായി. നെല്ലിക്കുന്ന് കൊളങ്കര അബ്ദുല്‍ റഹ് മാന്‍ ഹാജിയുടെയും അഫ്‌സയുടെയും മകള്‍ ഖദീജയാണ് ശബ്ബീറിന്റെ വധു. പള്ളിക്കര ബിലാല്‍ നഗറിലെ ബി. മുഹമ്മദ് കുഞ്ഞിയുടെയും സി.ബി. കമറുല്‍ ലൈലയുടെയും മകന്‍ അഹമ്മദ് ജസീമാണ് സഫ് വാനയെ വിവാഹം ചെയ്തത്.

ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു വിവാഹം. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീര്‍, കെ.സി. ജോസഫ്, പി.കെ. അബ്ദുറബ്ബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, അടൂര്‍ പ്രകാശ്, എം.എല്‍.എ. മാരായ സി. മമ്മൂട്ടി, സി. മോയിന്‍ കുട്ടി, സി.കെ.ബഷീര്‍, സുരേഷ് കുറുപ്പ്, കോവൂര്‍ കുഞ്ഞു മോന്‍, പുരുഷന്‍ കടലുണ്ടി, പി.ബി.അബ്ദുല്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), പി.കൃഷ്ണന്‍, അഡ്വ. എം. ശംസുദ്ദീന്‍, ഉബൈദുല്ല, അഡ്വ. എം.ഉമര്‍, മമ്മുണ്ണി ഹാജി, ജെയിംസ് മാത്യു, മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്, പി.എം.എ. സലാം, എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കൃഷ്ണന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, സാമൂഹ്യ - സാംസ്‌ക്കാരിക - രാഷ്ട്രീയ - ഉദ്യോഗസ്ഥ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ള നിരവധി പേര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ മക്കള്‍ വിവാഹിതരായി

Keywords : Kasaragod, N.A.Nellikunnu, MLA, Marriage, Kerala, TM Aysha, Abdul Shabeer, Safwana, Ahammed Jaseem. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia