മുസ്ലിം ലീഗിന്റെ പേരില്‍ വ്യാജ വാര്‍ത്ത
Aug 30, 2012, 22:18 IST
ചട്ടഞ്ചാല്‍: മുസ്ലിം ലീഗിന്റെ പേരില്‍ വ്യാജവാര്‍ത്ത ഇറങ്ങി. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കമ്മിറ്റിയിലെ ഭാരവാഹികളായ ആറോളം നേതാക്കളും 150 ഓളം പ്രവര്‍ത്തകരും കൂട്ടരാജി വെച്ചുവെന്നാണ് പത്ര ഓഫീസുകളിലേക്ക് ലെറ്റര്‍ പാഡില്‍ പ്രസ്താവന ലഭിച്ചത്.
നിജസ്ഥിതി അറിയാന്‍ നേതാക്കളെ ബന്ധപ്പെട്ടപ്പോഴാണ് രാജിയുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമായത്. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയില്‍ അര്‍ഹരായ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് രാജിവെച്ചതായാണ് പ്രസ്താവന. വ്യവസായികള്‍ക്കും പ്രവാസികള്‍ക്കും കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കുകയും സാധാരണക്കാരായ നേതാക്കളെ തഴയുകയും ചെയ്തതില്‍ അമര്‍ഷം ഉണ്ടെങ്കിലും രാജിവെക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്.

Keywords: Kasaragod, Chattanchal, Muslim-league, Release, Kerala, Chemnad.