സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ യുവജന സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
Oct 8, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സര്‍ക്കാരിന്റെ പുതിയ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജനസംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. ഒക്‌ടോബര്‍ 14 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പ്രചരണാര്‍ഥം ഇടതുപക്ഷ യുവജന സംഘടനകള്‍ നടത്തുന്ന ജില്ലാ വാഹന പ്രചരണ ജാഥ 10 ന് പ്രയാണം ആരംഭിക്കും.
അഡൈ്വസ് മെമ്മോ ലഭിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഉടന്‍ നിയമനം നല്‍കുക, നിയമന നിരോധനം പിന്‍വലിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, ജനദ്രോഹ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി വി. സുരേഷ് ബാബു ലീഡറും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം രാജീവന്‍ മാനേജറുമായുള്ള ജാഥ രാവിലെ 9.30 ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം 11 ന് വൈകിട്ട് ആറ് മണിക്ക് തൃക്കരിപ്പുരില്‍ ജാഥ സമാപിക്കും.
സമാപന യോഗത്തില്‍ എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. അജയകുമാര്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സന്തോഷ് എന്നിവര്‍ സംബന്ധിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : LDF, DYFI, Protest, Kasaragod, Kerala, Political Party, Strike, Government.
Advertisement: