ഉപതിരഞ്ഞെടുപ്പ്: കോടോം-ബേളൂരില്‍ എല്‍.ഡി.എഫ് വിജയത്തിന് നിറം മങ്ങി
Jun 21, 2012, 13:11 IST
ദാമോദരന് 680 വോട്ടും, കുഞ്ഞിരാമന് 474 വോട്ടും ലഭിച്ചു. 76 വോട്ട് നേടി ബി.ജെ.പിയുടെ പി. രാജേഷ് മൂന്നാം സ്ഥാനത്തെത്തി. ആകെ 1470 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 1169 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്റ്റോണ്‍ ക്രഷര്‍ ലൈസന്‍സ് സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സി.പി.എം അംഗം സി. ചന്ദ്രന്‍ രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ചന്ദ്രന് 257 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം 135 വോട്ടായി കുറഞ്ഞത് സി.പി.എം നേതൃത്വത്തെ ആശങ്കയിലാക്കി. നിലവില്‍ എല്‍.ഡി.എഫാണ് കോടോം-ബേളൂര്‍ പഞ്ചായത്ത് ഭരിക്കുന്നത്.
Keywords: LDF, Won, Kodom-Beloor Panchayath, By-election, Kasaragod