വലിയപറമ്പും യു.ഡി.എഫിന് നഷ്ടപ്പെട്ടു
Aug 13, 2013, 17:01 IST
തൃക്കരിപ്പൂര്‍: വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫ്. പിടിച്ചെടുത്തു. കോണ്‍ഗ്രസ് വിമതയായ മെട്ടമ്മല്‍ ബേബിയുടെ പിന്തുണയോടെയാണ് സി.പി.എമ്മിലെ പി. ശ്യാമള പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ കുഞ്ഞിരാമന്റെ സാന്നിധ്യത്തിലാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ശ്യാമളക്ക് അനുകൂലമായി ഏഴ് വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫിനെ പ്രതിനിധീകരിച്ച മുസ്ലിം ലീഗിലെ പി. സൗജത്തിന് ആറ് വോട്ടും ലഭിച്ചു. മാടക്കാല്‍ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം മെട്ടമ്മല്‍ ബേബി ശ്യാമളക്ക് അനുകൂലമായി വോട്ട് ചെയ്തതാണ് വലിയപറമ്പ് പഞ്ചായത്ത് ഭരണം സി.പി.എമ്മിന് ലഭിക്കാന്‍ ഇടയാക്കിയത്.
പ്രസിഡണ്ടായിരുന്ന കോണ്‍ഗ്രസിലെ കെ. സിന്ധുവിനെ സി.പി.എം. അവിശ്വാസം കൊണ്ടുവന്ന് ബേബിയുടെ പിന്തുണയോടെ പുറത്താക്കുകയായിരുന്നു. ആദ്യത്തെ രണ്ടര വര്‍ഷം കെ. സിന്ധു പ്രസിഡണ്ടാകാനും പിന്നീടുള്ള രണ്ടരവര്‍ഷം മെട്ടമ്മല്‍ ബേബിയെ പ്രസിഡണ്ട് സ്ഥാനം ഏല്‍പിക്കാനുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
എന്നാല്‍ ദാരണപ്രകാരം സിന്ധു പ്രസിഡന്റ് സ്ഥാനം ഓഴിയാന്‍ തയ്യാറാകാതെ വന്നതോടെ ബേബി സി.പി.എം. പാളയത്തില്‍ ചേരുകയായിരുന്നു. വൈസ് പ്രസിഡണ്ട് ഉസ്മാന്‍ പാണ്ഡ്യാലയെയും പുറത്താക്കാന്‍ അവിശ്വാസം കൊണ്ടുവന്നെങ്കിലും അതിന് മുമ്പ് തന്നെ ഉസ്മാന്‍ രാജിവെച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്യാമള. കാസര്‍കോട് ജില്ലാ കൗണ്‍സിലില്‍ അംഗമായും നേരത്തെ പിലിക്കോട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Also Read:
ജോണ്‍ ബ്രിട്ടാസ് ആ വീഡിയോകൂടി പുറത്തുവിടുമോ?
Keywords : Trikaripure, LDF, UDF, CPM, Election, Muslim-league, Congress, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ശ്യാമളക്ക് അനുകൂലമായി ഏഴ് വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫിനെ പ്രതിനിധീകരിച്ച മുസ്ലിം ലീഗിലെ പി. സൗജത്തിന് ആറ് വോട്ടും ലഭിച്ചു. മാടക്കാല്‍ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം മെട്ടമ്മല്‍ ബേബി ശ്യാമളക്ക് അനുകൂലമായി വോട്ട് ചെയ്തതാണ് വലിയപറമ്പ് പഞ്ചായത്ത് ഭരണം സി.പി.എമ്മിന് ലഭിക്കാന്‍ ഇടയാക്കിയത്.
![]() |
| പി. ശ്യാമള |