യു.ഡി.എഫ് സര്‍ക്കാറിന്റെ 2-ാം വാര്‍ഷികം വഞ്ചനാ ദിനമായി ആചരിക്കും: എല്‍.ഡി.എഫ്
May 14, 2013, 11:52 IST
കാസര്‍കോട്: എല്ലാ മേഖലകളിലും സമ്പൂര്‍ണമായി പരാജയപ്പെടുകയും ജാതി-മത വര്‍ഗീയ ശക്തികള്‍ക്ക് കീഴടങ്ങി കേരളത്തിന്റെ സാമൂഹ്യ ജീവിതം അപകടപ്പെടുത്തുകയും ചെയ്ത യു.ഡി.എഫ്. സര്‍ക്കാറിന്റെ 2-ാം വാര്‍ഷിക ദിനമായ മെയ് 18 വഞ്ചനാ ദിനമായി ആചരിക്കാനുള്ള എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇതിനോടനുബന്ധിച്ച് മെയ് 18ന് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രകടനം നടത്തും. വഞ്ചനാ ദിനം വിജയിപ്പിക്കുവാന്‍ എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് യോഗം മെയ് 15 ന് ചേരാന്‍ തീരുമാനിച്ചു. കെ.പി. സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സുരേഷ് പുതിയേടത്ത്, ബി.വി. ദാമോദരന്‍, എം.കെ. അബ്ദുല്ല, എം. ഹരിപ്രസാദ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ.വി. കൃഷ്ണന്‍, ഹരീഷ് ബി. നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, എം. അനന്തന്‍ നമ്പ്യാര്‍, ബി.വി. രാജന്‍, കുഞ്ഞിരാമന്‍ കൊടക്കാട്, പി.എം. മൈക്കിള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: UDF, Government, 2nd anniversary, LDF, Protest, Programme, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News