മുഖ്യമന്ത്രിയുടെ രാജിക്കായി 29 നും 30 നും എല്‍.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കും
Nov 22, 2013, 11:00 IST
കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി 29നും 30നും മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെളിവുകളെല്ലാം എതിരായിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിക്കെതിരെ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന കരിങ്കൊടി പ്രതിഷേധം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ജനസമ്പര്‍ക്ക പരിപാടിക്ക് 29ന് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെത്തുമ്പോഴും മെഡിക്കല്‍ കോളജിന്റെ തറക്കല്ലിടലിന് 30ന് ഉക്കിനടുക്കയിലെത്തുമ്പോഴും പ്രതിഷേധ സമരം നടത്തും. സമരം തികച്ചും സമാധാനപരമായിരിക്കും. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലുണ്ടാകുന്ന സംഘര്‍ഷത്തിന് എല്‍.ഡി.എഫ് ഉത്തരവാദിയായിരിക്കില്ല.
സോളാര്‍ കേസിലെ പ്രതികളെ ഭരണനേതൃത്വം സംരക്ഷിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണെന്ന് നേതാക്കള്‍ ആരോപിച്ചു. തട്ടിപ്പുകാര്‍ക്ക് എല്ലാവിധ സഹായവും നല്‍കിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫുമാണെന്ന് തുടക്കത്തില്‍തന്നെ പുറത്തുവന്നതാണ്. സെക്രട്ടറിയറ്റിന് മുന്നിലാരംഭിച്ച രാപ്പകല്‍ സമരത്തിന്റെ രണ്ടാംദിവസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് ജഡ്ജി അന്വേഷിക്കുമെന്ന പ്രഖ്യാപനം പാലിച്ചില്ല. അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയേയൊ ഓഫീസിനെയോ ഉള്‍പെടുത്തിയിട്ടില്ല.
ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും സോളാര്‍ തട്ടിപ്പുകേസ് തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കാന്‍ നീക്കം നടക്കുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാതെ ഭരണനേതൃത്വത്തിലെ ഉന്നതരെ രക്ഷിക്കാന്‍ അവസരമൊരുക്കിയ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ നടപടി ശരിയല്ലെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്. മജിസ്‌ട്രേട്ടിന്റെ നിര്‍ദേശപ്രകാരം സരിത തനിക്ക് 22 പേജുള്ള മൊഴി എഴുതി നല്‍കിയിട്ടുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ മൊഴി നാല് പേജായി ചുരുങ്ങി. മന്ത്രിമാരുള്‍പെടെയുള്ളവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി.
ഏറ്റവുമൊടുവില്‍, സരിതയെ ലൈംഗികമായി ഉപയോഗിച്ച മന്ത്രിമാരുടെയും മുന്‍ മന്ത്രിയുടെയും പേര് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ പരസ്യമായി വെളിപ്പെടുത്തി. ഇത് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകാത്തതില്‍നിന്ന് കേസില്‍ ഭരണനേതൃത്വത്തിന്റെ പങ്ക് തെളിയുന്നുണ്ട്. തെളിവുകളെല്ലാം എതിരായിട്ടും നാണംകെട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിക്കെതിരെ ജനങ്ങളിലുയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് കാസര്‍കോട്ടെ സമരം. മുഴുവനാളുകളും സമരത്തില്‍ അണിനിരക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍, കെ.പി സതീഷ്ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, എം. അനന്തന്‍ നമ്പ്യാര്‍, കെ.വി കൃഷ്ണന്‍, എം.കെ അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Oommen Chandy, CPM, Protest, Kerala, Press meet, Resignation, Chief Minister, Solar Scam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752