city-gold-ad-for-blogger
Aster MIMS 10/10/2023

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന മനുഷ്യ മഹാശൃംഖല ചരിത്ര സംഭവമാകും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: (www.kasargodvartha.com 23.01.2020) മതാധിഷ്ഠിതമായ പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ നടത്തുന്ന മനുഷ്യമഹാശൃംഖലയുടെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തുടങ്ങി അതിര്‍ത്തിയായ കാലിക്കടവ് വരെയുള്ള 45 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ജില്ലയില്‍ മനുഷ്യശൃംഖല തീര്‍ക്കുക. കെ എസ് ടി പി റോഡിലുടെ കാഞ്ഞങ്ങാട് നഗരം വഴി  ദേശീയപാതയിലൂടെ തീര്‍ക്കുന്ന ശൃംഖല ജനപങ്കാളിത്തത്താല്‍ ചരിത്ര സംഭവമാകും. എല്‍ ഡി എഫാണ് ആഹ്വാനം ചെയ്തതെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭ്രാന്തന്‍ നയങ്ങളില്‍ പ്രതിഷേധമുള്ള ജനാധിപത്യ മതേതര വിശ്വാസികള്‍ മുഴുവന്‍ അണിനിരക്കുമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞു.

26ന് വൈകിട്ട് മൂന്നിന് നിശ്ചിത സ്ഥലത്ത് ശൃംഖലയില്‍ അണിചേരുന്നവര്‍ എത്തും. മൂന്നരയോടെ അണിനിരക്കാനാരംഭിക്കും. നാലിന് ശൃംഖല തീര്‍ക്കും. ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയെടുക്കും. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊതുയോഗങ്ങള്‍ ഉണ്ടായിരിക്കും. ശൃംഖലയുടെ മുന്നോടിയായി നടത്തിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. ഗൃഹസന്ദര്‍ശനം, കുടുംബയോഗങ്ങള്‍ എന്നിവയും നാല് ദിവസം നീണ്ട വാഹന പ്രചാരണജാഥയും നടത്തി. രാജ്യം നേരിടുന്ന വിപത്ത് തിരിച്ചറിഞ്ഞു മുഴുവനാളുകളും മനുഷ്യമഹാശൃംഖലയില്‍ അണിചേരണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍, ടി കൃഷ്ണന്‍, കെ മുഹമ്മദ് ഹനീഫ, അസീസ് കടപ്പുറം, പി പി രാജു, അഹമ്മദലി കുമ്പള, രതീഷ് പുതിയ പുരയില്‍ എന്നിവര്‍ സംബന്ധിച്ചു.

അണിനിരക്കേണ്ടത് ഇങ്ങനെ

-കാസര്‍കോട് മുനിസിപ്പാലിറ്റി, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകള്‍ 3 കിലോമീറ്റര്‍.
പുതിയ ബസ്സ്റ്റാന്‍ഡ്  മുതല്‍ പരവനടുക്കം റോഡ് ജംഗ്ഷന്‍ കഴിഞ്ഞ് 500 മീറ്റര്‍ വരെ.

-മഞ്ചേശ്വരം, മംഗല്‍പാടി, വൊര്‍ക്കാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകള്‍ - പരവന
ടുക്കം റോഡ് ജംഗ്ഷനില്‍ നിന്ന് 500 മീറ്ററിന് ശേഷം 1.5 കിമി.

-കുമ്പള പുത്തിഗെ, ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകള്‍ ചളിയങ്കോട് പാലം അവ
സാനം കഴിഞ്ഞ് 500 മീറ്റര്‍ വരെ. 1.5 കിമി.

-കാറഡുക്ക, മുളിയാര്‍, ദേലമ്പാടി, കുമ്പടാജെ, ബെള്ളൂര്‍ പഞ്ചായത്തുകള്‍ 3 കിമി.  ചളിയ
ങ്കോട്പാലം കഴിഞ്ഞ് 500 മീറ്ററില്‍ തുടങ്ങി മേല്‍പ റമ്പ് ടൗണിന് കുറച്ച അകലെയുള്ള ഇടവുങ്കാല്‍ അമ്പലം വരെ.

-ചെമ്മനാട്, ഉദുമ പഞ്ചായത്തുകള്‍ ഇടവുങ്കാല്‍ അമ്പലം മുതല്‍ കോട്ടിക്കുളം വരെ 3.5 കിമി.

-ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ കോട്ടിക്കുളം മുതല്‍ ബേക്കല്‍ ജംഗ്ഷന്‍
കഴിഞ്ഞ് 500 മീറ്റര്‍ വരെ 3കിമി.

-പനത്തടി, കോടോം-ബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകള്‍ ബേക്കല്‍ ജംഗ്ഷനില്‍ നിന്ന് 500
മീറ്റര്‍ കഴിഞ്ഞ് പൂച്ചക്കാട് പള്ളികഴിഞ്ഞ് 400 മീറ്റര്‍വരെ  2 കിമി.

-പൂച്ചക്കാട് പള്ളിയില്‍ നിന്ന് 400 മീറ്റര്‍ കഴിഞ്ഞ് ചാമുണ്ഡിക്കുന്ന് വരെ 1.6 കിമി.  പള്ളി
ക്കര പഞ്ചായത്ത്.

-കാഞ്ഞങ്ങാട്മുനിസിപ്പാലിറ്റി, അജാനൂര്‍, പുല്ലൂര്‍- പെരിയ പഞ്ചായത്തുകള്‍, ചാമുണ്ഡി
ക്കുന്ന് മുതല്‍ പുതിയകോട്ട താലൂക്ക് ഓഫീസ് മുന്‍വശം ആല്‍ത്തറ വരെ 5.5 കിമി.

-ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകള്‍ ഹൊസ്ദുര്‍ഗ് താലൂക്ക്ഓഫീസ് ആല്‍ത്തറ മുതല്‍ അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിന് അപ്പുറമുള്ള
പെട്രോള്‍ പമ്പ് വരെ 2 കിമി.

-മടിക്കൈ,കിനാനൂര്‍- കരിന്തളം പഞ്ചായത്തുകള്‍- അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിന്
അപ്പുറമുള്ള പെട്രോള്‍ പമ്പ് മുതല്‍ പടന്നക്കാട് ടോള്‍ ബൂത്ത്  വരെ 3.5 കിമി.

-കയ്യൂര്‍-ചീമേനി, പടന്ന പഞ്ചായത്തുകള്‍ പടന്നക്കാട് ടോള്‍ ബൂത്ത് മുതല്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ കയ്യൂര്‍-ചീമേനി,പടന്ന പഞ്ചായത്തുകള്‍. 4 കിമി.

-നീലേശ്വരം നഗര സഭ - നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ പള്ളിക്കര റെയില്‍വേ ഗേറ്റ്
വരെ. 2.5 കിമി.

-തൃക്കരിപ്പൂര്‍, വലിയപറമ്പ് പഞ്ചായത്തുകള്‍ പള്ളിക്കര റെയില്‍വേ ഗേറ്റ്  മുതല്‍
ചെക്ക്‌പോസ്റ്റ് വരെ 3 കിമി.

-ചെറുവത്തൂര്‍ പഞ്ചായത്ത് ചെക്ക്പോസ്റ്റ് മുതല്‍ ഞാണങ്കൈ വരെ - 2കിമി.

-പിലിക്കോട് പഞ്ചായത്ത്  ഞാണങ്കൈ മുതല്‍ കാലിക്കടവ് ജില്ലാ അതിര്‍ത്തി വരെ 2.5 കിമി.

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന മനുഷ്യ മഹാശൃംഖല ചരിത്ര സംഭവമാകും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, LDF, Press Club, Press meet, LDF protest on Republic day; Preparations completed

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL