ജില്ലയില്‍ മൂന്ന് സീറ്റില്‍ യു ഡി എഫിന് വ്യക്തമായ മുന്‍തൂക്കം; രണ്ടിടത്ത് എല്‍ ഡി എഫ് വിജയം ഉറപ്പിച്ചു
May 19, 2016, 10:14 IST
കാസര്‍കോട്: (www.kasargodvartha.com 19/05/2016 - 10.10 AM) ജില്ലയില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അഞ്ചു മണ്ഡലങ്ങളില്‍ മൂന്നിടത്ത് യുഡിഎഫ് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലാണ് യുഡിഎഫിന് മുന്‍തൂക്കമുള്ളത്. അതേസമയം കാഞ്ഞങ്ങാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരന്‍ ഏതാണ്ട് വിജയത്തോടടുക്കുകയാണ്. തൃക്കരിപ്പൂരിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.രാജഗോപാലും വിജയം പ്രതീക്ഷിക്കുകയാണ്. ചന്ദ്രശേഖരന് 19,000 ന് മുകളില്‍ ഭൂരിപക്ഷമാണുള്ളത്. രാജഗോപാലന് 11,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്നിന് 2500 ലേറെ വോട്ടിന്റെ ലീഡുണ്ട്. ഉദുമയില്‍ സുധാകരന്റെ ലീഡ് 5000 ത്തോളമാണുള്ളത്. മഞ്ചേശ്വരത്ത് പി. ബി അബ്ദുര്‍ റസാഖ് 2500 ലേറെ വോട്ടിന്റെ ലീഡാണ് നേടിയിട്ടുള്ളത്.
Keywords: Kasaragod, Election 2016, Kerala, MLA, Result, Election, Leading, Vote.