city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Infrastructure | അടിസ്ഥാന സൗകര്യ വികസനത്തിന് എല്‍ഡിഎഫ് സര്‍കാര്‍ മുന്തിയ പരിഗണന നല്‍കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാനത്തൂര്‍ ഗവ. യുപി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

Minister V. Sivankutty inaugurating the new building at Kanathoor Govt. UP School in Kasaragod
Photo: Arranged

● നവീകരിച്ച കംപ്യൂടര്‍ ലാബിന്റെ ഉദ്ഘാടനം കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. 
● ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. 
● കോണ്‍ട്രാക്ടര്‍ മുഹമ്മദ് അശ്‌റഫിനെ ആദരിച്ചു. 
● കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. 
● കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. 
● മയക്കുമരുന്ന് ലഹരിക്കെതിരെ സുരേഷ് കുമാര്‍ മാസ്റ്റര്‍ അവതരിപ്പിച്ച ഏകാന്തനാടകം വേറിട്ട അനുഭവമായി.

കാനത്തൂര്‍: (KasargodVartha) കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി കാനത്തൂര്‍ ഗവ. യു പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി നിര്‍വഹിച്ചു. നവീകരിച്ച കംപ്യൂടര്‍ ലാബിന്റെ ഉദ്ഘാടനം കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. 

Minister V. Sivankutty inaugurating the new building at Kanathoor Govt. UP School in Kasaragod

Minister V. Sivankutty inaugurating the new building at Kanathoor Govt. UP School in Kasaragod

അടിസ്ഥാന സൗകര്യ വികസനത്തിന് എല്‍ഡിഎഫ് സര്‍കാര്‍ മുന്തിയ പരിഗണന നല്‍കുന്നുവെന്നും നിലവിലുള്ള എല്ലാ സ്‌കൂളുകളും സ്മാര്‍ട്ട് സ്‌കൂളുകളായി ഉയര്‍ത്താന്‍ വേണ്ടിയാണ് നടപടികള്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു. 2025 ഓടെ അകാദമിക് മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. പാഠ്യപദ്ധതി, പാഠപുസ്തക പരിഷ്‌കാരങ്ങള്‍ എന്നിവയിലൂടെ മാത്രം ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് നാം തിരിച്ചറിയണം. ക്ലാസ് മുറികളില്‍ ഈ പരിഷ്‌കാരങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. 

MP Rajmohan Unnithan inaugurating the new computer lab building at Kanathoor Govt. UP School in Kasaragod

ഡിജിറ്റലൈസേഷന്‍ സംരംഭങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിക്ഷേപം വ്യാപക പുരോഗതി സൃഷ്ടിച്ചു. എന്നാല്‍ അക്കാദമിക് മികവില്‍ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ രംഗത്ത് ഒരു സുസ്ഥിരമായ പാത സൃഷ്ടിക്കാന്‍ കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തനങ്ങള്‍ തുടരും. വിഷയ മിനിമം പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഇത് ഒരു സമഗ്രവും ശാസ്ത്രീയവുമായ വിദ്യാഭ്യാസവ്യവസ്ഥ സൃഷ്ടിക്കാന്‍ അവിശ്രമമായ ശ്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

എംപിയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 10 കംപ്യൂടര്‍ സ്‌കൂള്‍ ലാബിലേക്ക് നല്‍കാമെന്ന് മുഖ്യാതിഥിയായ രാജ് മോഹന്‍ ഉണ്ണിത്താന്‍ വാഗ്ദാനം നല്‍കി. വന്യമൃഗ ശല്യം നേരിട്ട് കൊണ്ടിരിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ യാത്രാ സംവിധാനം ഉണ്ടാക്കണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. 

പരിപാടിയില്‍ മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി പി വി സ്വാഗതം പറഞ്ഞു. പി ഡബ്യൂ ഡി എക്‌സീക്യൂട്ടീവ് എഞ്ചിനീയര്‍ എം സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സരിത എസ് എന്‍, കാസറകോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മധുസൂദനന്‍ ടി വി, അഗസ്റ്റ്യന്‍ ബര്‍ണാഡ് മൊണ്ടേരോ, എ ജനാര്‍ദനന്‍, അനീസ മന്‍സൂര്‍ മല്ലം, ഇ മോഹനന്‍, അനന്യ ഭട്ട്, സി അശോക് കുമാര്‍, പ്രഭാകരന്‍ ചെറ്റത്തോട്, കെ പി പവിത്രന്‍, കെ. പി പ്രസന്നന്‍, രമ്യ പയോലം, പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 

Uduma MLA CH Kunjambu presided over.

കോണ്‍ട്രാക്ടര്‍ മുഹമ്മദ് അശ്‌റഫിനെ ആദരിച്ചു. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ സ്‌കൂളിലെ സുരേഷ് കുമാര്‍ മാസ്റ്റര്‍ അവതരിപ്പിച്ച ഏകാംഗ
നാടകം വേറിട്ട അനുഭവമായി. ഹെഡ്മാസ്റ്റര്‍ വി എം കൃഷ്ണപ്രസാദ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

ഈ വാര്‍ത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്‍റ് ബോക്സില്‍ എഴുതുക.

Minister V. Sivankutty emphasized the LDF government's focus on infrastructure development in education, promoting digitalization and smart classrooms.

#LDFGovernment #EducationDevelopment #SmartClassrooms #Kasaragod #Infrastructure #MinisterSivankutty

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia