city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് എല്‍ ഡി എഫ് അട്ടിമറി വിജയം നേടും: അസീസ് കടപ്പുറം

കാസര്‍കോട്:(www.kasargodvartha.com 14.05.2016) ഉപ്പുവെള്ള പ്രശ്‌നം, ഇലക്ട്രിസിറ്റി പ്രശ്‌നം, മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ആരംഭിക്കാത്തതിലുള്ള പ്രതിഷേധം, മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തത്, എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാട്ടുന്ന അവഗണന, കാസര്‍കോട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ, 24 മണിക്കൂറും പോസ്റ്റ്മാര്‍ട്ടം സൗകര്യം തുടങ്ങിയ വാഗ്ദാനങ്ങള്‍ മുസ്ലിം ലീഗിനെ തിരിച്ചടിക്കും

കാസര്‍കോട് എല്‍ ഡി എഫ് അട്ടിമറി വിജയം നേടുമെന്നും മഞ്ചേശ്വരം അടക്കം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡി എഫ്  വിജയം കൈവരിക്കുമെന്നും ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും എല്‍ ഡി എഫ് കാസര്‍കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ അസീസ് കടപ്പുറം പ്രസ്താവിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ പതിവില്‍ വ്യത്യസ്തമായി യു ഡി എഫും എല്‍ ഡി എഫും തമ്മിലാണ് മത്സരം.

ഉപ്പുവെള്ള പ്രശ്‌നം, ഇലക്ട്രിസിറ്റി പ്രശ്‌നം, മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ആരംഭിക്കാത്തതിലുള്ള പ്രതിഷേധം, മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തത്, എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാട്ടുന്ന അവഗണന, കാസര്‍കോട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ, 24 മണിക്കൂറും പോസ്റ്റ്മാര്‍ട്ടം സൗകര്യം തുടങ്ങിയ വാഗ്ദാനങ്ങള്‍ പറഞ്ഞ് എം എല്‍ എ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതടക്കമുള്ള സംഭവവികാസങ്ങള്‍ എം എല്‍ എയ്ക്കും യു ഡി എഫിനുമെതിരായിട്ടുള്ള ജനവികാരം വോട്ടായി മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത ബി ജെ പി അണികളില്‍ തന്നെ പ്രതിഷേധം ഉള്ള സാഹചര്യം എല്‍ ഡി എഫിന്റെ വിജയത്തിന് അനുകൂലമാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17000 ത്തോളം വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 23000 മായി ഉയരുകയും മുനിസിപ്പല്‍-ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 34000 മായും എല്‍ ഡി എഫിന്റെ വോട്ട് കാസര്‍കോട് മണ്ഡലത്തില്‍ വര്‍ദ്ധിച്ചുവെന്നും ഓര്‍മിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ  യു ഡി എഫ് - ബി ജെ പിക്കെതിരായിട്ടുള്ള ജനവികാരം, ന്യൂനപക്ഷ സംഘടനകളുടെ എല്‍ ഡി എഫിനുള്ള പിന്തുണ, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന അംഗീകാരം ഈ ഘടകങ്ങളെല്ലാം അനുകൂലമായ സാഹചര്യത്തില്‍ കാസര്‍കോട് മണ്ഡലത്തില്‍ എല്‍ ഡി എഫ് അട്ടിമറി വിജയം നേടുമെന്ന് അസീസ് കടപ്പുറം അഭിപ്രായപ്പെട്ടു.
കാസര്‍കോട് എല്‍ ഡി എഫ് അട്ടിമറി വിജയം നേടും: അസീസ് കടപ്പുറം


Keywords: Kasaragod, Election 2016, LDF, UDF, BJP, INL District General Secretary, Azeez Kadappuram, Salt Water, Electricity, Medical College, Waste Processing Plant, Taluk Hospital, Endosulphan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia