city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convention | യുഡിഎഫ്‌ എംപിമാർ കേരളത്തോട്‌ നീതി പുലർത്തിയില്ലെന്ന് ഇ ചന്ദ്രശേഖരൻ; ആവേശമായി എൽഡിഎഫ് പാർലമെന്റ്‌ മണ്ഡലം കൺവൻഷൻ

കാഞ്ഞങ്ങാട്‌: (KasargodVartha) യുഡിഎഫ്‌ എംപിമാർ കേരളത്തോട്‌ നീതി പുലർത്തിയില്ലെന്നും കേരളത്തിനെതിരെയാണ്‌ പ്രവർത്തിച്ചതെന്നും സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രടറി ഇ ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു. കൊവ്വൽപ്പള്ളിയിൽ എൽഡിഎഫ്‌ കാസർകോട്‌ ലോക്‌സഭാ മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌. ഇത്‌ തകർക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
  
Convention | യുഡിഎഫ്‌ എംപിമാർ കേരളത്തോട്‌ നീതി പുലർത്തിയില്ലെന്ന് ഇ ചന്ദ്രശേഖരൻ; ആവേശമായി എൽഡിഎഫ് പാർലമെന്റ്‌ മണ്ഡലം കൺവൻഷൻ

കൺവൻഷനിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ പങ്കെടുത്തു. കക്ഷി രാഷ്‌ട്രീയത്തിനപ്പുറം സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമായി. മുൻ എംപി പി കരുണാകരൻ അധ്യക്ഷനായി. കെപിസിസി സീനിയർ വൈസ്‌ പ്രസിഡന്റായിരുന്ന അഡ്വ. സി കെ ശ്രീധരൻ, കേരള കോൺഗ്രസ്‌ സംസ്ഥാന ജെനറൽ സെക്രടറി കുര്യാക്കോസ്‌ പ്ലാപറമ്പിൽ, എൻസിപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ലതിക സുഭാഷ്‌, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്‌, കോൺഗ്രസ്‌ എസ്‌ സംസ്ഥാന സെക്രട്ടറി ബാബു ഗോപിനാഥ്‌, ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. എ ജെ ജോസഫ്‌, സിപിഐ കാസർകോട്‌ ജില്ലാ സെക്രട്ടറി സി പി ബാബു, ജെഡിഎസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എം ബാലകൃഷ്‌ണൻ, ആർജെഡി ജില്ലാ പ്രസിഡന്റ്‌ ടി വി ബാലകൃഷ്‌ണൻ, കേരള കോൺഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ്‌ പി ടി നന്ദകുമാർ, സിപിഐ എം കണ്ണൂർ ജില്ലാ ആക്ടിങ്‌ സെക്രട്ടറി ടി വി രാജേഷ്‌, എം രാജഗാേപാലൻ എംഎൽഎ എന്നിവർ സംസാരിച്ചു.

എംഎൽഎമാരായ ടി ഐ മധുസൂദനൻ, എം വിജിൻ, കാസർകോട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, സിനിമാ നടന്മാരായ പി പി കുഞ്ഞികൃഷ്‌ണൻ, അഡ്വ. സി ഷുക്കൂർ എന്നിവർ സംബന്ധിച്ചു. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ സ്വാഗതം പറഞ്ഞു. അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ പ്രവർത്തനമാരംഭിച്ച തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ സിപിഎം കാസർകോട്‌ ജില്ലാ ആക്ടിങ് സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.
  
Convention | യുഡിഎഫ്‌ എംപിമാർ കേരളത്തോട്‌ നീതി പുലർത്തിയില്ലെന്ന് ഇ ചന്ദ്രശേഖരൻ; ആവേശമായി എൽഡിഎഫ് പാർലമെന്റ്‌ മണ്ഡലം കൺവൻഷൻ


1501 അംഗ കമ്മിറ്റി

എൽഡിഎഫ്‌ കാസർകോട്‌ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്‌ണന്റെ വിജയത്തിനായി 1501 അംഗ ജനറൽ കമ്മിറ്റിയും 351 അംഗ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും രൂപീകരിച്ചു. സി പി ബാബു പ്രസിഡന്റും കെ പി സതീഷ്‌ചന്ദ്രൻ ജനറൽ കൺവീനറുമാണ്‌.

വൈസ്‌ പ്രസിഡന്റുമാർ: അഡ്വ. സി കെ ശ്രീധരൻ, സി എച്ച്‌ കുഞ്ഞമ്പു, ഇ പി രാജഗോപാലൻ, താവം ബാലകൃഷ്‌ണൻ, ടി ഐ മധുസുദനൻ, പി ബേബി, ഷാനവാസ്‌ പാദൂർ, അഡ്വ. സി ഷൂക്കൂർ, കുര്യാക്കോസ്‌ പ്ലാപറമ്പിൽ, കരീം ചന്തേര, കെ എം ബാലകൃഷ്‌ണൻ, എം കുഞ്ഞമ്പാടി, മൊയ്‌തീൻകുഞ്ഞി കളനാട്‌, ലക്ഷ്‌മണ ഭട്ട്‌, പി ടി നന്ദകുമാർ, സണ്ണി അരമന.

കൺവീനർമാർ: എം രാജഗോപാലൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം വിജിൻ, പി പി ദിവ്യ, സജി സെബാസ്‌റ്റ്യൻ, ഡോ. സി ബാലൻ, പി പി രാജു, വി വികൃഷ്‌ണൻ, എം ഹമീദ്‌ ഹാജി, വിജയൻ, സുരേഷ്‌ പുതിയേടത്ത്‌, രതീഷ്‌ പുതിയപുരയിൽ, സരിൻ ശശി, രജീഷ്‌ വെള്ളാട്ട്‌.
  
Convention | യുഡിഎഫ്‌ എംപിമാർ കേരളത്തോട്‌ നീതി പുലർത്തിയില്ലെന്ന് ഇ ചന്ദ്രശേഖരൻ; ആവേശമായി എൽഡിഎഫ് പാർലമെന്റ്‌ മണ്ഡലം കൺവൻഷൻ
  

  
Convention | യുഡിഎഫ്‌ എംപിമാർ കേരളത്തോട്‌ നീതി പുലർത്തിയില്ലെന്ന് ഇ ചന്ദ്രശേഖരൻ; ആവേശമായി എൽഡിഎഫ് പാർലമെന്റ്‌ മണ്ഡലം കൺവൻഷൻ

Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia