സമരംവിജയിപ്പിച്ചവര്‍ക്ക് എല്‍ഡിഎഫിന്റെ അഭിനന്ദനം
Aug 13, 2013, 17:24 IST
കാസര്‍കോട്: സോളാര്‍ തട്ടിപ്പിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്ത മുഴുവനാളുകളെയും എല്‍ഡിഎഫ് ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. കേരളം മുമ്പെങ്ങും കാണാത്ത ജനകീയ മുന്നേറ്റമാണ് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ജില്ലതല രാപ്പകല്‍ സമരത്തിലും അനിശ്ചിതകാല രാപ്പകല്‍ സെക്രട്ടറിയറ്റ് ഉപരോധത്തിലും ഉണ്ടായത്.
നീലേശ്വരത്ത് 12 ദിവസം നടന്ന രാപ്പകല്‍ സത്യഗ്രഹം വന്‍ വിജയമായിരുന്നു. കാല്‍ ലക്ഷമാളുകളാണ് പങ്കെടുത്തത്. അതിനു ശേഷം നടന്ന ജില്ലാ ജാഥയിലും വമ്പിച്ച ജന പങ്കാളിത്തമാണുണ്ടായത്. തീരുവനന്തപുരത്ത് നടന്ന രാപ്പകല്‍ സമരത്തില്‍ ജില്ലയില്‍നിന്ന് 3000 വളണ്ടിയര്‍ പങ്കെടുത്തു. തട്ടിപ്പുകാരുടെ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെയ്ക്കും ഈ സമരം അവസാനിക്കുന്നില്ല. എല്‍ഡിഎഫ് സമരങ്ങളില്‍ അണിനിരന്ന മുഴുവനാളുകളെ അഭിനന്ദിക്കുന്നതായും വരുംനാളുകളിലെ സമരങ്ങളില്‍ കൂടുതല്‍ കരുത്തോടെ അണിനിരക്കണമെന്നും ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ പറഞ്ഞു.
രാപ്പകല്‍ സമരം വിജയിപ്പിച്ച സമര വളണ്ടിയര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങളും യോഗങ്ങളും നടന്നു. നിലേശ്വരത്ത് നൂറു കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം കോണ്‍വന്റ് ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം മാര്‍ക്കറ്റില്‍ സമാപിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എ അമ്പുഞ്ഞി, കെ കണ്ണന്‍നായര്‍, വി കെ രാജന്‍, ടി കെ രവി, ബങ്കളം കുഞ്ഞികൃഷ്ണന്‍, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണന്‍നമ്പ്യാര്‍, കെ നാരായണന്‍, കെ വി ദാമോദരന്‍, കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാകണ്‍വീനര്‍ പി രാഘവന്‍, കെ വി കൃഷ്ണന്‍, ഹരീഷ് ബി നമ്പ്യാര്‍, അസീസ് കടപ്പുറം, എസ് ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, Kasaragod, LDF, March, strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.