city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഡിഎഫ് കേന്ദ്രങ്ങളിലെ വ്യാജ വോട്ടുകള്‍ പരിശോധിക്കണം: കെപി സതീഷ്ചന്ദ്രന്‍

കാസര്‍കോട്:(www.kasargodvartha.com 04.04.2014) മഞ്ചേശ്വരം കാസര്‍കോട് മണ്ഡലത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. ഒരേ ആള്‍ക്ക് വ്യത്യസ്ത ബൂത്തുകളില്‍ വോട്ട്  ചേര്‍ത്തിട്ടുണ്ട്:. ഇവര്‍ക്കെല്ലൊം ഒന്നലധികം ഐഡി കാര്‍ഡും നല്‍കിയിട്ടുണ്ട്. ഒന്നിലധികം ഐഡി കാര്‍ഡ് ഉണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ഉദ്യോഗസ്ഥ സഹായത്തോടെ ഇത് ചെയ്തത് ഗൗവരവത്തില്‍ കാണണം.

വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ അവസാന ദിവസമാണ്  വോട്ട് ചേര്‍ക്കാന്‍ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന ഭേദഗതി കൊണ്ടുവന്നത്. ഇതിന്റെ മറ പിടിച്ചാണ് നിരവധി കള്ളവോട്ടാണ് ചേര്‍ത്തത്. പരാതിയില്‍ പറഞ്ഞു.

അതുപോലെ പ്രശ്‌ന ബാധിത ബുത്തുകളെ നിശ്ചയിച്ചതും യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്ന് നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ്. സ്ഥിരമായി കുഴപ്പം ഉണ്ടാകുന്ന മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലത്തിലെ ബൂത്തുകളെയൊക്കെ ഒഴിവാക്കി. യുഡിഎഫ് സ്ഥിരമായി കള്ളവോട്ട് ചെയ്യുന്ന ബൂത്തുകളെ ഒഴിവാക്കി എല്‍ഡിഎഫ്‌കേന്ദ്രങ്ങളിലെ ബൂത്തുകള്‍മാത്രമാണ് പ്രശ്‌നബാധിതമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഇപ്പോള്‍ പറഞ്ഞിട്ടുള്ള ബൂത്തുകളില്‍ മഹാ‘ൂരിക്ഷവും യാതൊരു പ്രശ്‌നവുമ ഉണ്ടാകാത്തതുമാണ്. രാഷ്ട്രീത പക്ഷപാതിത്വത്തോടെയുള്ള ഈ വേര്‍തിരിവ് ഒഴിവാക്കണമെന്നും യഥാര്‍ഥ പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് കേന്ദ്രങ്ങളിലെ വ്യാജ വോട്ടുകള്‍ പരിശോധിക്കണം:  കെപി സതീഷ്ചന്ദ്രന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, UDF, LDF, Voters list, election, Election-2014, K.P.Satheesh-Chandran, LDF demands revision of voter's list.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia