city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയിലെ ഗുണ്ടാ- മാഫിയ സംഘത്തിനെതിരെ എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ

ഉപ്പള: ഉപ്പളയുടെ സമാധാനം തകര്‍ക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമുയരുന്നു. അരും കൊലപാതകങ്ങളും അക്രമങ്ങള്‍ നടത്തിയും സൈ്വര്യത ഇല്ലാതാക്കുന്നവര്‍ക്ക് മുന്നറിയിപ്പായിരുന്നു സമാധാന കാംക്ഷികളായവരെ അണിനിരത്തി തിങ്കളാഴ്ച സംഘടിപ്പിച്ച ബഹുജന സംഗമം. നാടിനെ കലാപ കലുഷിതമാക്കാനുള്ള നീക്കങ്ങള്‍ തുടരെ നടന്നിട്ടും ഭരണാധികാരികള്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണ്.

ഗുണ്ടാ- മാഫിയ- മയക്കുമരുന്ന് പിടിയില്‍നിന്ന് ഉപ്പളയെ രക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് സംഘടിപ്പിച്ച സംഗംമം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലക്ക് അപമാനകരമായ അനിഷ്ടസംഭവങ്ങളാണ് ഉപ്പളയില്‍ നടക്കുന്നതെന്ന് എംപി പറഞ്ഞു. ഇത് ഭൂഷണമല്ലെന്ന് കലക്ടറും പൊലീസ് മേധാവിയും തിരിച്ചറിയണം. കലക്ടറുടെയും എസ്പിയുടെയും പ്രധാനചുമതല നാട്ടില്‍ ക്രമാസമാധാനം സംരക്ഷിച്ച് സാധാരണ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ്. എന്നാല്‍ ഉപ്പളയില്‍ നടക്കുന്ന അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുവരും. അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായാല്‍ വീടുകളില്‍ കയറി ആളുകളെ പിടിച്ചുകൊണ്ടുപോകാനും കസ്റ്റഡിയില്‍ വയ്ക്കുകയെല്ലാം ചെയ്യുന്ന പൊലീസ് നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. പ്രശ്‌നമുണ്ടായതിന് ശേഷമല്ല ഇതിനുമുമ്പേ നടപടിയെടുക്കാന്‍ പൊലീസിനാകണം. ഭരണകക്ഷിയിലുള്ളവരായിരുന്നു അക്രമികള്‍ക്കെതിരെ സംഘടിക്കാന്‍ മുന്‍കൈ എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് അവര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നതെന്നും എംപി പറഞ്ഞു.

സിപിഐ എം ഏരിയാസെക്രട്ടറി കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ആര്‍എസ്പി സംസ്ഥാനകമ്മിറ്റി അംഗം വിജയന്‍ കരിവെള്ളൂര്‍, ജനതാദള്‍ (എസ്) ജില്ലാസെക്രട്ടറി എം കെ അബ്ദുള്ള, ഡോ. ഖാസിം, ബഷീര്‍ കനില, ഡോ. കെ എ ഖാദര്‍, എം സഞ്ജീവ ഷെട്ടി എന്നിവര്‍ സംസാരിച്ചു. മണ്ഡലം കണ്‍വീനര്‍ ബി വി രാജന്‍ സ്വാഗതം പറഞ്ഞു.
ഉപ്പളയിലെ ഗുണ്ടാ- മാഫിയ സംഘത്തിനെതിരെ എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ


Keywords: Kerala, Kasaragod, CPM, LDF, Uppala, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia