വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന: ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി
Jul 27, 2012, 18:30 IST
![]() |
കെ.എസ്.ഇ.ബി ചിത്താരി സെക്ഷനില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ
സി.പി.എം സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ കെ.വി കൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
|
തൃക്കരിപ്പൂര്‍ വൈദ്യൂതി സെക്ഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് പി കുഞ്ഞമ്പു, പി പി കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ വി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പിലിക്കോട് കെ. എസ്. ഇ. ബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എ അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. ഇ. കുഞ്ഞിരാമന്‍, പി. വി അടിയോടി എന്നിവര്‍ സംസാരിച്ചു.
ഉദുമ ഇലക്ട്രിസിറ്റി ഓഫീസ്മാര്‍ച്ച് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ സന്തോഷ്കുമാര്‍ അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ സംസാരിച്ചു. ടി നാരായണന് സ്വാഗതം പറഞ്ഞു.
കാസര്‍കോട് ഇലക്ട്രിസിറ്റി ഓഫീസ്മാര്‍ച്ച് സിഐടിയു ജില്ലാസെക്രട്ടറി ടി കെ രാജന് ഉദ്ഘാടനം ചെയ്തു. എം അനന്തന്‍ അധ്യക്ഷനായി. കരിവെള്ളൂര്‍ വിജയന് സംസാരിച്ചു. പി വി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.
നെല്ലിക്കുന്നില്‍ സിപിഎം ഏരിയാസെക്രട്ടറി എസ് ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഭുജംഗഷെട്ടി, എം കെ രവീന്ദ്രന്, ഹമീദ് എന്നിവര്‍ സംസാരിച്ചു. കെ ഭാസ്കരന് സ്വാഗതം പറഞ്ഞു.
കുമ്പള ഇലക്ട്രിസിറ്റി ഓഫീസ്മാര്‍ച്ച് സിപിഎം ഏരിയാസെക്രട്ടറി പി രഘുദേവന്‍ ഉദ്ഘാടനം ചെയ്തു. കെ നാരായണന് അധ്യക്ഷനായി. ഡി സുബ്ബണ്ണ ആള്‍വ, കെ ശാലിനി, വി വാസു, പ്രസാദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി എച്ച് സുബൈറ സ്വാഗതം പറഞ്ഞു.
ബദിയടുക്ക ഇലക്ട്രിസിറ്റി ഓഫീസ് മാര്‍ച്ച് സിപിഐ നേതാവ് ടി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. രമാനാഥറൈ അധ്യക്ഷനായി. എം മദനന്‍, എം കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കുറ്റിക്കോല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍ ഉദ്ഘാടനം ചെയ്തു. എം അനന്തന്‍ അധ്യക്ഷനായി. എ ദാമോദരന്‍, എം ഗോപാലന്, ഓമന രാമചന്ദ്രന്, കെ കുഞ്ഞികൃഷ്ണന്, ടി കെ മനോജ് എന്നിവര്‍ സംസാരിച്ചു. ടി ബാലന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Trikaripur, Kumbala, LDF, CPM, Uduma, Badiyaduka, CITU, March, Electricity.