എല്‍ഡിഎഫ് കലക്ടറേറ്റ് മാര്‍ച്ച് 25ന്
Nov 20, 2014, 19:26 IST
കാസര്‍കോട്:(www.kasargodvartha.com 20.11.2014) ബാറുകള്‍ പൂട്ടിയതിന്റെ മറവില്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയ ധനമന്ത്രി കെഎം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 25ന് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തും. മാര്‍ച്ച് വിജയിപ്പിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
