city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം

കാസര്‍കോട്: (www.kasargodvartha.com 06.04.2016) ജനമനസ് കീഴടക്കി ജില്ലയിലെ അഞ്ച് മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പര്യടനം തുടരുന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ നഗരങ്ങളിലും ഗ്രാമങ്ങളിലും വോട്ടര്‍മാരെ കാണാനെത്തുന്ന സ്ഥാനാര്‍ത്ഥികളെ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.

കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്‍ ബുധനാഴ്ച മലയോര ടൗണുകളില്‍ ചുമട്ടുതൊഴിലാളികളെയും ഓട്ടോ തൊഴിലാളികളെയും വ്യാപാരികളെയും മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പാണത്തൂര്‍ ടൗണ്‍, പ്രാഥമികാരോഗ്യ കേന്ദ്രം, ബളാംതോട് ഗ്രാമീണ ബാങ്ക്, ബളാംതോട് ടൗണിലെ ചുമട്ടുതൊഴിലാളികളും ഓട്ടോതൊഴിലാളികളും വന്‍ സ്വീകരണമാണ് നല്‍കിയത്. ചാമുണ്ഡിക്കുന്ന് ടൗണ്‍, ഉത്സവം നടക്കുന്ന പെരുതടി മഹാദേവ ക്ഷേത്രം, ചുള്ളിക്കര ടൗണ്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. ചുള്ളിക്കരയിലെ എന്‍ എസ് എസ് കരയോഗം ഖാദി' ഭവനിലെത്തിയ സ്ഥാനാര്‍ത്ഥിയെ തൊഴിലാളികള്‍ സ്വീകരിച്ചു. ചെറുപനത്തടി സെന്റ് മേരീസ് ചര്‍ച്ച്, ചെറുപനത്തടി ടൗണ്‍, പനത്തടി ടൗണ്‍ എന്നിവിടങ്ങളിലും വോട്ടഭ്യര്‍ത്ഥിച്ചു.

തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി എം രാജഗോപാലന്‍ നീലേശ്വരം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. ജില്ല റഗ്ബി അസോസിയേഷന്‍ പള്ളിക്കരയില്‍ നടത്തുന്ന കായികക്ഷമത പരിശീലന കേന്ദ്രം, പടിഞ്ഞാറ്റംകൊഴുവല്‍, പള്ളിക്കര, കുഞ്ഞിപുളിക്കാല്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. പള്ളിക്കര ദിനേശ് ബീഡി കമ്പനിയില്‍ തൊഴിലാളികള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.

വേനല്‍ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിന്റെ ആവേശം നിറച്ച് എല്‍ ഡി എഫ് കാസര്‍കോട് അസംബ്ലി മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍ ബുധനാഴ്ച മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ കൊല്ലങ്കാന സെന്റ് തോമസ് ദേവാലയത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഫാദര്‍ ഡാനിയേല്‍ ഡിസൂസയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ വര്‍ഷങ്ങളായി അനുഭവിച്ചുപോരുന്ന ദുരിതങ്ങള്‍ വികാരി സ്ഥാനാര്‍ത്ഥിയെ ധരിപ്പിച്ചു.

താന്‍ ജയിച്ചാല്‍ ഏതുവിധേനയും ഇവിടുത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഉറപ്പുനല്‍കിയാണ് ഡോ. അമീന്‍ ദേവാലയത്തില്‍ നിന്നിറങ്ങിയത്. കൊല്യ, പാടി, മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്രം എന്നിവിടങ്ങളിലും പ്രധാന കവലകളിലുമെത്തി വോട്ടഭ്യര്‍ത്ഥിച്ചു. മധൂര്‍, സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ കണ്‍വന്‍ഷനുകളിലും പങ്കെടുത്തു. വാര്‍ഷിക മഹോത്സവം നടക്കുന്ന പാടി വെള്ളൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഭക്തജനങ്ങളുള്‍പ്പെടെയുള്ള നാട്ടുകാര്‍ സ്‌നേഹാദരത്തോടെയാണ് വരവേറ്റത്. പാടി, സിവില്‍സ്‌റ്റേഷന്‍ ലോക്കല്‍ കണ്‍വന്‍ഷന്റെ ഭാഗമായുള്ള പൊതുയോഗത്തിലും പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിച്ചു.

മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു പൈവളിഗെ, പെര്‍മുദെ, മുന്നൂര്‍, ബായാര്‍, അമ്പലിടുക്കം ക്ഷേത്രം ഉത്സവം, ആലി തെയ്യം കെട്ടിയാടുന്ന ആരിക്കാടി പാറ ദൈവസ്ഥാനം, പുത്തിഗെ, അംഗടിമുഗര്‍, ബാഡൂര്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. ഉദുമ സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ ഉദുമ പഞ്ചായത്തിലെ നാലാംവാതുക്കല്‍, കരിപ്പോടി, തിരുവക്കോളി, ഉദുമ പടിഞ്ഞാര്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ചു. വയനാട്ടുകുലവന്‍ കളിയാട്ടം നടക്കുന്ന നമ്പ്യാര്‍ക്കാല്‍ ഈച്ചിലങ്കാല്‍ കപ്പണക്കാല്‍ തറവാട്ടിലെത്തി. ഗ്രീന്‍വുഡ് സ്‌കൂളിലെ പരിപാടിയിലും പാലക്കുന്നില്‍ കേരള ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തു. പാലക്കുന്നില്‍ വീടുകളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു.

സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം


സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം

സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം

സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം

സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം

Keywords : Kasaragod, LDF, Election 2016, Kanhangad, Udma, Trikaripur, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia