എണ്ണത്തീവിലക്കെതിരെ ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
May 24, 2012, 11:27 IST
കാസര്‍കോട്: സാധാരണക്കാരന്റെ നടുവൊടിക്കുന്ന പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇടത്പക്ഷ ജനാധിപത്യ മുന്നണിയും ബി.ജെ.പിയും അഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമായി. വ്യാഴാഴ്ച രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറിന് അവസാനിക്കും. മുസ്ലീംലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യുവും സംസ്ഥാനത്ത് പണിമുടക്കിന് അഹ്വാനം ചെയ്തിട്ടുണ്ട്.
കാസര്‍കോട്ട് റെയില്‍വേസ്‌റ്റേഷനില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ്പാസഞ്ചര്‍ തടഞ്ഞിട്ടു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു.
രാവിലെ കാസര്‍കോട്ട് നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. പ്രകടനത്തിന് പി.രാഘവന്‍, സി.എച്ച് കുഞ്ഞമ്പു, എം. സുമതി, എ. ജാനകി, കെ. ഭുജംഗഷെട്ടി, കെ.രവീന്ദ്രന്‍, ടി. കൃഷ്ണന്‍, ഹരീഷ് ബി നമ്പ്യാര്‍, കരിവള്ളൂര്‍ വിജയന്‍, അസീസ് കടപ്പുറം, സി.എം.എ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തിന് സി.പി.എം സംസ്ഥാന സമിതിയംഗം എ.കെ നാരായണന്‍, കെ.വി കൃഷ്ണന്‍, പി.അപ്പുക്കുട്ടന്‍, എം. പൊക്ലന്‍, എ ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിലേശ്വരത്ത് നടന്ന പ്രകടനത്തിന് പി കരുണാകരന്‍ എം.പി, കെ ബാലകൃഷ്ണന്‍, കെ ഉണ്ണിനായര്‍ എന്നിവര്‍
നേതൃത്വം നല്‍കി.
പെട്രോളിന് കാസര്‍കോട് വില ലിറ്ററിന്‍ 75.94 രുപ. ബുധനാഴ്ച അര്‍ധരാത്രി വരെ 68.01 രൂപയായിരുന്നു വില.
Keywords: Kasaragod, Harthal, Petrol hike, LDF, BJP.