city-gold-ad-for-blogger

എല്‍ബിഎസ് കോളജ് സ്‌റ്റേഡിയം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 31/12/2015) പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനീയറിങ്ങ് കോളജിന് രണ്ടുകോടി രൂപ ചെലവില്‍ നിര്‍മിച്ച സ്‌റ്റേഡിയം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥി അമിനിറ്റി സെന്ററിന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍ റബ്ബ് തറക്കല്ലിടും.

കളിസ്ഥലത്തിന്റെ ഉദ്ഘാടനം സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ലാബ് പി. കരുണാകരന്‍ എം.പി ഉദ്ഘാടനംചെയ്യും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ ലോഗോ പ്രകാശനം നിര്‍വഹിക്കും. മഴവെള്ള സംഭരണ പദ്ധതി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനംചെയ്യും.

240 വിദ്യാര്‍ത്ഥികളുമായി 1993ല്‍ ആരംഭിച്ച കോളജില്‍ ഇപ്പോള്‍ 2,300 വിദ്യാര്‍ത്ഥികളുണ്ട്. പൊവ്വലില്‍ 53 ഏക്കര്‍ സ്ഥലത്താണ് ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത്. ആറ് ബ്രാഞ്ചുകളാണിപ്പോള്‍ കോളജിലുള്ളത്. നാല് ബ്രാഞ്ചില്‍ എംടെക് കോഴ്‌സും എംസിഎ കോഴ്‌സും ഉണ്ട്. ഉയര്‍ന്ന വിജയമാണ് എല്ലാവര്‍ഷവും കോളജിലുള്ളത്. ഈ വര്‍ഷം മുതല്‍ റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഏര്‍പെടുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള പുതിയ ക്ലാസ് റൂം ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ത്താസേമ്മളനത്തില്‍ എല്‍ബിഎസ് ഡയറക്ടര്‍ എ മുജീബ്, പ്രിന്‍സിപ്പല്‍ ഡോ. കെ.എ നവാസ്, വിനോദ് ജോര്‍ജ്, ജോഷ്വ, പ്രവീണ്‍ കോടോത്ത്, മുജീബ് റഹ് മാന്‍ എന്നിവര്‍ പങ്കെടുത്തു.

എല്‍ബിഎസ് കോളജ് സ്‌റ്റേഡിയം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Keywords : LBS-College, College, Inauguration, Kasaragod, Press meet, Oommen Chandy, Stadium.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia