city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്‍.ബി.എസ് കോളജിലെ സംഘര്‍ഷം: പ്രത്യേക അന്വേഷണം നടത്തണമെന്ന് ടി.വി രാജേഷ് എം.എല്‍.എ

കാസര്‍കോട്: (www.kasargodvartha.com 25/03/2015) കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ടി.വി രാജേഷ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ കൂട്ടത്തോടെ കൊല്ലാനുള്ള ശ്രമമാണ് കോളജില്‍ നടന്നത്. കുറ്റക്കാര്‍ക്കെതിരെ 307 വകുപ്പ് പ്രകാരം കേസെടുക്കണം. എന്നാല്‍ 308 പ്രകാരം കേസെടുത്ത പോലീസ് ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

എല്‍.ബി.എസ് കോളജിലെ സംഘര്‍ഷം: പ്രത്യേക അന്വേഷണം നടത്തണമെന്ന് ടി.വി രാജേഷ് എം.എല്‍.എസജീവ സംഘടനാ പ്രവര്‍ത്തകരല്ലാത്ത വിദ്യാര്‍ത്ഥികളാണ് പരിക്കേറ്റവരില്‍ ഭൂരിപക്ഷവും. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് അവരെ കോളജില്‍ നിന്ന് പുറത്താക്കണം. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇരുമ്പ് ദണ്ഡ് ഉള്‍പെടെയുള്ള ആയുധവുമായി അക്രമം നടത്തിയത്. ഏകപക്ഷീയ അക്രമത്തില്‍ പെണ്‍കുട്ടികള്‍ക്കുള്‍പെടെ മാരകമായി പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥി അതീവ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തലക്ക് അടിയേറ്റ് അബോധവസ്ഥയിലാണ് ഈ പട്ടികജാതി വിദ്യാര്‍ത്ഥി. രണ്ടുകൈയും കാലും തല്ലി ഒടിച്ച നിലയിലാണ്. ബോധം തിരിച്ച് കിട്ടാത്തതിനാല്‍ ഓപറേഷന്‍പോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. മറ്റ് രണ്ട് കുട്ടികള്‍കൂടി മാരക പരിക്കേറ്റ് പരിയാരത്തുണ്ട്. കേരളത്തില്‍ അടുത്തകാലത്തൊന്നും ക്യാമ്പസില്‍ ഇത്തരം അക്രമം ഉണ്ടായിട്ടില്ല. വളരെ ആസൂത്രിതമായ അക്രമമാണുണ്ടായത്.

കോളജ് പ്രിന്‍സിപ്പലുടെ നിലപാടും അങ്ങേയറ്റം വിദ്യാര്‍ത്ഥി വിരുദ്ധമാണ്. പ്രിന്‍സിപ്പളിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ. മണികണ്ഠനും പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, LBS-College, Attack, MLA, DYFI, Investigation, Students, Injured, Hospital, Treatment, TV Rajesh, K Manikandan. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia