മന്ത്രി കെ.പി മോഹനന് എസ്.എഫ്.ഐ പരാതി നല്‍കി
Mar 31, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 31/03/2015) എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളായ എം.എസ്.എഫ് - കെ.എസ്.യു പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.പി മോഹനന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട് പരാതി നല്‍കി.
എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. മഹേഷ്, ജില്ലാ കമ്മിറ്റിയംഗം എം.എസ് ശ്രീജിത്ത് എന്നിവരും രജീഷ് വെള്ളാട്ടിനൊപ്പമുണ്ടായിരുന്നു.പരാതി പരിശോധിച്ച് സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.
കേരളത്തിലെ ഒരു കലാലയത്തിലും നടക്കാത്ത ക്രൂരതയ്ക്ക് നേതൃത്വം കൊടുത്തവരെ സംഭവം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും പിടിക്കപ്പെട്ടിട്ടല്ല. 20ന് എം.എസ്.എഫ് - കെ.എസ്.യു പ്രവര്‍ത്തകര്‍ പുറത്തുനിന്നുള്ള അക്രമികളുടെ സഹായത്തോടെ ക്ലാസില്‍ അതിക്രമിച്ച് കയറിയാണ് പെണ്‍കുട്ടികള്‍ ഉള്‍പെടെ 16 വിദ്യാര്‍ത്ഥികളെ അക്രമിച്ചത്- എസ്.എഫ്.ഐ ആരോപിക്കുന്നു.