എല്‍.ബി.എസ് കോളജിലെ അക്രമം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 3, 2015, 09:00 IST
ബോവിക്കാനം: (www.kasargodvartha.com 03/04/2015) എല്‍.ബി.എസ് കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് പ്രവര്‍ത്തകന്റെ പരാതിയില്‍ എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. യു.ഡി.എസ്.എഫ് പ്രവര്‍ത്തകന്‍ ഉളിയത്തടുക്ക, ഷിറിബാഗിലുവിലെ സബിന്റെ പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിജയ മോഹന്‍, സുനില്‍, അര്‍ജുന്‍, ഷാഹുല്‍ മുസ്തഫ, അബ്ദുല്‍ നാസര്‍, അരുണ്‍, മിഥുന്‍, അമല്‍രാജ്, ശങ്കരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കോളേജില്‍ വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നായിരുന്നു പരാതി. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കോളേജില്‍ വച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നായിരുന്നു പരാതി. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്.
Keywords : LBS-College, Attack, Complaint, UDF, MSF, SFI, Assault, Police, Kasaragod, Kanhangad, Cherkala.