ലോ കോളജ് മൊഗ്രാല്‍പുത്തൂരില്‍തന്നെ സ്ഥാപിക്കണം
Mar 29, 2012, 22:22 IST

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍പുത്തൂരിലേക്ക് അനുവദിച്ച ലോ കോളജ് ചില തല്‍പര കക്ഷികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മാറ്റി സ്ഥാപിക്കാനുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ തീരുമാനത്തില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കൌണ്‍സില്‍ യോഗം പ്രതിഷേധിച്ചു. ലോ കോളജ് മൊഗ്രാല്‍പുത്തൂരില്‍ തന്നെ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.എച്ച്.അബ്ബാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി കെ.ബി. കുഞ്ഞാമു അക്കരയെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഖാദര്‍ ബങ്കര, എ.എ.ജലീല്‍, എസ്.പി. സലാഹുദ്ദീന്‍, എ.കെ. ഷാഫി, ഗഫൂര്‍ ചേരങ്കൈ, മാളിക ഇബ്രാഹിം, മുനീര്‍ കമ്പാര്‍, അബ്ദുല്ലക്കുഞ്ഞി, സിദ്ദീഖ് ബേക്കല്‍, മുഹമ്മദ് റാഫി, കരീം ചൌക്കി, മുനീര്‍ ഗോവ, എ.പി.ഹനീഫ് പ്രസംഗിച്ചു.
Keywords: Mogral Puthur, Law College, Kasaragod