കാസര്‍കോട് ഗവ.കോളജില്‍ സ്ഥലം അനുവദിച്ചാല്‍ ലോ കോളജ് സ്ഥാപിക്കും: വി.സി
Dec 24, 2013, 19:02 IST
കാസര്‍കോട്: കാസര്‍കോട് ഗവ.കോളജിന്റെ കൈവശമുള്ള 30 ഏക്കറില്‍ നിന്നും അഞ്ച് ഏക്കര്‍ അനുവദിച്ചാല്‍ ലോ കോളജ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വി.സി ഡോ.എം.കെ.അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
കാസര്‍കോട് നഗരസഭാ പരിധിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് നഗരസഭ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം ലഭിക്കാത്തതിനാലാണ് കാസര്‍കോട്ട് ലോ കോളജ് സ്ഥാപിക്കുന്നതിന് തടസം. അധ്യക്ഷ പ്രസംഗം നടത്തിയ നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയാണ് ലോ കോളജ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ചെയര്‍മാന്‍ ഉന്നയിച്ച ഈ ആവശ്യത്തിന് മറുപടിയായാണ് വിസി ഇക്കാര്യം പറഞ്ഞത്. സ്ഥലം സര്‍വകലാശാലക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തിലാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്തെ ഏറ്റവും നല്ല രണ്ടാമത്തെ പി.ടി.എക്കുള്ള അവാര്‍ഡ് നേടിയ തളങ്കര ഗവ.മുസ്ലിം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തുടര്‍ച്ചയായി 100 ശതമാനം വിജയം നേടിയ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വിവിധ വിഭാഗങ്ങളില്‍ സംസ്ഥാനതല മികവ് നേടിയ വിദ്യാര്‍ഥികളായ ഗോകുല്‍ ജി.നായര്‍, ടി.എം.ഹസന്‍ ഫൈനാസ്, പി.എ.ആഇഷത്ത് സംറൂദ, ബി.ദിവ്യലക്ഷ്മി, ടി.പി.നബീല്‍ , മുഹമ്മദ് ആരിഫ് എന്നിവര്‍ക്കുള്ള പ്രത്യേക അവാര്‍ഡ് വിതരണവും വി.സി. നിര്‍വഹിച്ചു.
ചടങ്ങില്‍ വൈസ്‌ചെയര്‍ പേഴ്‌സണ്‍ ത്വാഹിറ സത്താര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജി.നാരായണന്‍, ഇ.അബ്ദുര്‍ റഹ്മാന്‍ കുഞ്ഞ് മാസ്റ്റര്‍, അബ്ബാസ് ബീഗം, ആഇഷത്ത് റുമൈസ, സൈബുന്നിസ ഹനീഫ്, കൗണ്‍സിലര്‍ ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: SSLC, Govt College, Land Issue, VC, Kannur University, Municipality, Dr.M.K.Abdul Khader,Award, Law College, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
കാസര്‍കോട് നഗരസഭാ പരിധിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് നഗരസഭ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം ലഭിക്കാത്തതിനാലാണ് കാസര്‍കോട്ട് ലോ കോളജ് സ്ഥാപിക്കുന്നതിന് തടസം. അധ്യക്ഷ പ്രസംഗം നടത്തിയ നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയാണ് ലോ കോളജ് വേണമെന്ന ആവശ്യം ഉന്നയിച്ചത്. ചെയര്‍മാന്‍ ഉന്നയിച്ച ഈ ആവശ്യത്തിന് മറുപടിയായാണ് വിസി ഇക്കാര്യം പറഞ്ഞത്. സ്ഥലം സര്‍വകലാശാലക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തിലാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
![]() |
Dr. M.K Abdul Khader |