രേഖകളില്ലാതെ ചെങ്കല്ല് കടത്ത്; 2 ലോറികള്‍ പിടിയില്‍
Sep 22, 2018, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 22.09.2018) രേഖകളില്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന രണ്ടു ലോറികള്‍ പിടിയിലായി. ജിയോളജി വകുപ്പിന്റെ പാസില്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന രണ്ടു ലോറികളാണ് കാസര്‍കോട് തഹസില്‍ദാര്‍ കെ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബേള വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് സംഭവം.
പിടിച്ചെടുത്ത ലോറികള്‍ പിന്നീട് താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റി. തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനു കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജി സുരേഷ് ബാബു, എല്‍ കെ സുബൈര്‍, വില്ലേജ് അസിസ്റ്റന്റ് ബിനുകുമാര്‍ എന്നിവരും ലോറി പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അവധി ദിവസങ്ങളില്‍ മണ്ണ്, മണല്‍, ചെങ്കല്ല്, കരിങ്കല്ല് തുടങ്ങിയവയുടെ അനധികൃത കടത്ത് വ്യാപകമായതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Lorry, seized, Laterite mining; 2 lorries seized
< !- START disable copy paste -->