city-gold-ad-for-blogger

തൃക്കണ്ണാട് പിതൃതര്‍പ്പണത്തിന് വന്‍ ഭക്തജനത്തിരക്ക്

തൃക്കണ്ണാട് (ബേക്കല്‍): (www.kasargodvartha.com 26.07.2014) ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന്റെ പുണ്യം തേടി ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. പിതൃക്കളെ സ്മരിക്കാനും അവരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ക്ഷേത്രത്തിലേക്ക് രാവിലെ മുതല്‍ വന്‍ ജനപ്രവാഹമായിരുന്നു.

ക്ഷേത്രം മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളും പുരോഹിതന്‍ രാജേന്ദ്ര അറളിത്തായയുടെ നേതൃത്വത്തില്‍ 20 ഓളം പുരോഹിതന്മാരും ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കി. ശീവേലിയ്ക്കും പൂജയ്ക്കും ശേഷം ആറു മണിയോടെയാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.

ക്ഷേത്രക്കുളത്തില്‍ തീര്‍ഥസ്‌നാനം നടത്തി ക്ഷേത്രമേല്‍ശാന്തിക്കു ദക്ഷിണ നല്‍കി അരിയും പൂവും വാങ്ങി ക്ഷേത്രാഭിമുഖമുള്ള കടല്‍തീരത്താണ് തര്‍പ്പണ ചടങ്ങുകള്‍ നടന്നത്. പിതൃതര്‍പ്പണത്തിന് നിരവധി കൗണ്ടറുകളും ഏര്‍പെടുത്തിയിരുന്നു.

വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക പന്തലുകളും ഒരുക്കിയിരുന്നു. ആറായിരത്തോളം പേര്‍ ബലിതര്‍പ്പണത്തിനും നാല്‍പ്പതിനായിരത്തോളം പേര്‍ ക്ഷേത്രദര്‍ശനത്തിനും എത്തിയതായാണ് കണക്ക്. ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലും വാവുബലി പിതൃതര്‍പ്പണ ചടങ്ങുകള്‍ നടന്നു.

തൃക്കണ്ണാട് പിതൃതര്‍പ്പണത്തിന് വന്‍ ഭക്തജനത്തിരക്ക്

തൃക്കണ്ണാട് പിതൃതര്‍പ്പണത്തിന് വന്‍ ഭക്തജനത്തിരക്ക്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia