city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Alert | മണ്ണിടിച്ചിൽ ഭീഷണി: ദേശീയപാതയിൽ അടിയന്തര നടപടി ആവശ്യം ​​​​​​​

Kasaragod District Development Committee meeting regarding landslide threat on National Highway 66
Photo Credit: PRD Kasargod
കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ദേശീയപാത അതോറിറ്റി പ്രതിനിധികൾക്ക് ഈ നിർദ്ദേശം നൽകി.

കാസർകോട്: (KasargodVartha) കനത്ത മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ദേശീയപാത 66ലെ ചട്ടഞ്ചാൽ മുതൽ ചെർക്കള വരെയുള്ള ഭാഗത്തും വീരമലക്കുന്ന്, മട്ടലായി കുന്ന് തുടങ്ങിയ മേഖലകളിലും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ദേശീയപാത അതോറിറ്റി പ്രതിനിധികൾക്ക് ഈ നിർദ്ദേശം നൽകി. കർണാടക ഷിരൂർ, വയനാട് മുണ്ടക്കയം, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രദേശങ്ങളിൽ മുൻകരുതൽ അനിവാര്യമാണെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിന് വിദഗ്ധ സ്ഥാപനങ്ങളുടെ കൃത്യമായ സാങ്കേതിക പഠന റിപ്പോർട്ട് അനിവാര്യമാണെന്നും മണ്ണിൻറെ സൂക്ഷ്മ പരിശോധന റിപ്പോർട്ട് ലഭ്യമാക്കേണ്ടതുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.

വിവിധ പ്രശ്‌നങ്ങളും പരിഹാരങ്ങളും

ദേശീയപാതയിലെ വെള്ളക്കെട്ട്: ദേശീയപാതയിൽ വെള്ളക്കെട്ട് തടയാൻ നടപടി ഉണ്ടാകണം.

പടന്നക്കാട് മേൽപ്പാലത്തിനു മുകളിലെ കുഴികൾ: അടിയന്തരമായി അടയ്ക്കണം.

ബേവിഞ്ച, തെക്കിൽ, വീരമലക്കുന്ന്, മട്ടലായ് എന്നിവിടങ്ങളിലെ മണ്ണിടിച്ചിൽ: വിദഗ്ധരുടെ ശാസ്ത്രീയ പഠനം ആവശ്യമാണ്.

നീലേശ്വരം പള്ളിക്കരയിൽ പൊളിച്ച നീക്കിയ ബസ് വെയിറ്റിംഗ് ഷെൽട്ടർ: പുനർനിർമ്മാണം ആവശ്യമാണ്.

കാസർകോട് ജില്ലയിലെ പ്രധാനറോഡുകൾ, പാലങ്ങൾ, ദേശീയപാത എന്നിവയുടെ അറ്റകുറ്റപ്പണികൾ: അടിയന്തരമായി പൂർത്തിയാക്കണം.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ നീലേശ്വരം - ഇടത്തോട് റോഡിന്റെ നവീകരണം: തടസ്സപ്പെട്ട പദ്ധതി പുനരാരംഭിക്കണം.

പൊതുമരാമത്ത് റോഡുകളിലെ കുഴികൾ: അടിയന്തരമായി അടയ്ക്കണം.

അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ: കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിലും മുണ്ട്യത്തടുക പള്ളം ജംഗ്ഷനിലും പെർള ഇടിയടുക്ക ജംഗ്ഷനിലും കട്ടത്തടുക്ക ജംഗ്ഷനിലും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.

കാസർകോട് മുൻസിപ്പൽ കെട്ടിടം: പുതിയ സ്ഥലത്ത് നിർമ്മാണത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം.

കാസർകോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയ ബുക്ക് ഡിപ്പോ കെട്ടിടം: അപകടാവസ്ഥയിലായതിനാൽ പൊളിച്ചുമാറ്റണം.

കാസർകോട് നായിക്സ് റോഡിലെ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ: മാറ്റണം.

ഭൂരഹിത, ഭവനരഹിത പട്ടികവർഗ്ഗക്കാർക്ക് പട്ടയം നൽകൽ: നടപടികൾ ത്വരിതപ്പെടുത്തണം.

പനത്തടി -റാണിപുരം റോഡിൽ അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ പോലീസ് കർശന പരിശോധന നടത്തണം.

പ്രധാന ബീച്ചുകളിൽ ലൈഫ് ഗാർഡ് മാരുടെ സേവനം ലഭ്യമാക്കണം.

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജനറേറ്റർ പുക ശ്വസിച്ചത് മൂലം സമീപത്തെ സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിലായത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ശിലാസ്ഥാപനം നടത്തിയ കെട്ടിട നിർമ്മാണം ആരംഭിക്കണം.

കാഞ്ഞങ്ങാട് വ്യവസായ പാർക്കിംഗ് തൽസ്ഥിതി വിവരങ്ങൾ പരിശോധിക്കണം.

തൃക്കരിപ്പൂർ ഫയർസ്റ്റേഷനുള്ള സ്ഥലം ലഭ്യമാക്കണം.

എളേരിത്തട്ട്  ഇ കെ നായനാർ സ്മാരക ഗവൺമെൻറ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കണം.

കയ്യൂർ വില്ലേജ് ഓഫീസ് കെട്ടിടം പ്രവർത്തനക്ഷമമാക്കണം.

ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവർക്ക് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണം.

കുമ്പള മൊഗ്രാൽ യൂനാനി ആശുപത്രിക്ക് കിടത്തിചികിത്സയ്ക്ക് ആവശ്യമായ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണം.

കാസർകോട് - മംഗലാപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസുകൾ സർവീസ് റോഡിലൂടെ സഞ്ചരിക്കണം.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം നിർമ്മിക്കുന്ന ആർദ്രം കെട്ടിടത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം.

ജില്ലാ കളക്ടർ കെ ഇമ്പശേഖർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 'ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.  രാജേഷ്, എഡിഎം പി അഖിൽ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.

ഫോട്ടോ: കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia