റാണീപുരത്തിന്റെ ഹരിതഭംഗിയെ കീറി മുറിച്ച് വ്യാപകമായി മലയിടിക്കുന്നു;പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് മൗനം
Aug 9, 2018, 22:51 IST
റാണീപുരം: (www.kasargodvartha.com 09.08.2018) കേരളത്തിന്റെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ റാണീപുരത്ത് അനധികൃത മലയിടിക്കല്‍ വ്യാപകം. ഹിറ്റാച്ചിയും ബ്രേക്കറും ഉപയോഗിച്ച് രാത്രികാലങ്ങളില്‍ വന്‍ തോതിലാണ് മലയിടിച്ച് മണ്ണ് കടത്തുന്നത്.
പകല്‍ സമയങ്ങളില്‍ വനത്തിനുള്ളില്‍ ഒളിപ്പിക്കുന്ന യന്ത്രങ്ങള്‍ രാത്രിയോടെയാണ് പുറത്തെടുത്ത് മലയിടിക്കുന്നത്. രാത്രികാലങ്ങളില്‍ ആള്‍സഞ്ചാരമില്ലാത്തതിനാല്‍ മലയിടിക്കുന്നതും മണ്ണ് കടത്തുന്നതും അധികമാരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. സര്‍ക്കാര്‍ അധീനതയിലുള്ള 90 ഏക്കറോളം ഭൂമിയില്‍ വ്യാജരേഖയുണ്ടാക്കിയാണ് കുന്നിടിക്കുന്നത്.
കുന്നിടിക്കല്‍ തുടര്‍ന്നാല്‍ ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ വന്‍ ദുരന്തങ്ങള്‍ക്ക് റാണീപുരം മലനിരകള്‍ സാക്ഷിയാകേണ്ടി വരും. അനധികൃതമായി മലയിടിച്ച് മണ്ണു കടത്തുന്നതിനെതിരെ നേരത്തേ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഗൗരവപരമായ നടപടി കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല.
അതേ സമയം വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് പി ജി മോഹനന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഇതിന്റെ ഗൗരവം ബോധ്യപ്പെടുകയും ചെയ്തിരുന്നു. ദിവസേന വിദേശിയര്‍ ഉള്‍പ്പെടെ നിരവധി പേരാണ് റാണീപുരം മലനിരയുടെ സൗന്ദര്യം ആസ്വദിക്കാനായി ഇവിടേക്കെത്തുന്നത്. അനിയന്ത്രിതമായ കുന്നിടിക്കല്‍ തുടര്‍ന്നാല്‍ റാണിപുരത്തിന്റെ സൗന്ദര്യവും ഓര്‍മ്മയായേക്കും. മലയിടിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മൗനം പാലിക്കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Ranipuram, Hill, Tourist Place, Environmental Activists