ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ മണ്ണിടിഞ്ഞു; നിരവധി വീടുകള്‍ക്ക് ഭീഷണി, ഒരു വീടിന്റെ കക്കൂസ് തകര്‍ന്നു, തെങ്ങ് കടപുഴകി
Jun 15, 2016, 17:02 IST
കാസര്‍കോട്: (www.kasargodvartha.com 15/06/2016) കെ എസ് ടി പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കുന്നിടിച്ച ചന്ദ്രഗിരി റോഡില്‍ മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ അപകട ഭീഷണിയില്‍. ഒരു വീടിന്റെ കക്കൂസ് ഭാഗം പൂര്‍ണമായും തകരുകയും തെങ്ങ് കടപുഴകി വീഴുകയും ചെയ്തു. ഇതോടെ വീട്ടുകാരും സമീപത്തെ മറ്റു വീട്ടുകാരും ഇവിടെ താമസിക്കാന്‍ പോലും ഭയപ്പെടുകയാണ്. കുന്നിന്റെ മുകള്‍ ഭാഗത്ത് താമസിക്കുന്ന രാമകൃഷ്ണന്റെ വീടിന്റെ കക്കൂസ് ആണ് തകര്‍ന്നത്. ഇവിടുത്തെ തെങ്ങും കടപുഴകി. ഇതുകൂടാതെ തമ്പാന്‍, സുകു എന്നിവരുടെ വീടുകളും അപകട ഭീഷണിയിലാണ്. റോഡിന്റെ മറുവശത്തെ നിരവധി വീടുകളും സമാനമായ അപകട ഭീഷണി നേരിടുന്നുണ്ട്. മഴ ശക്തമായാല്‍ ഈ വീടുകളെല്ലാം തകരുമെന്ന അവസ്ഥയിലാണ്.
പാര്‍ശ്വ ഭിത്തി പൂര്‍ണമായും കെട്ടാത്തതിനാല്‍ ഇവിടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയായിരുന്നു. പാര്‍ശ്വ ഭിത്തി കെട്ടുന്നതിനായി ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് കമ്പികള്‍ ഇട്ടിരുന്നു. പിന്നീട് പാര്‍ശ്വ ഭിത്തി കെട്ടുന്നത് ഒഴിവാക്കുകയും കമ്പികള്‍ ഇപ്പോഴും അനാഥമായി കിടക്കുകയുമാണ്. ബുധനാഴ്ച ഉച്ചയോടെയാണ് പാര്‍ശ്വ ഭിത്തി ഇടിഞ്ഞത്. പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെ റോഡിന്റെ ഇരുഭാഗത്തും കുന്നിടിച്ച് നിരപ്പാക്കി പാര്‍ശ്വ ഭിത്തി കെട്ടുമെന്നുമാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് കുന്നിടിച്ചെങ്കിലും പൂര്‍ണമായും പാര്‍ശ്വ ഭിത്തി കെട്ടാന്‍ കഴിഞ്ഞില്ല. ഇവിടെ നിര്‍മാണ പ്രവര്‍ത്തനം ഭാഗികമായി ഉപേക്ഷിച്ചിരിക്കുകയാണ്. മഴ കനക്കുന്നതിന് മുമ്പാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മഴ ശക്തമായാല്‍ സമീപത്തുകൂടി കടന്നുപോകുന്ന വാഹനങ്ങള്‍ക്കുപോലും മണ്ണിടിച്ചില്‍ ഭീഷണിയായി മാറും.
സംഭവത്തെ തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചളിംങ്കോട്, കോട്ടരുവം റോഡുകള്‍ ഉപരോധിച്ചതിനാല്‍ ചന്ദ്രഗിരി വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Keywords: Kasaragod, Chandrigiri, Road, House-collapse, Rama Krishnan, Side wall, KSTP Road.