ലാന്‍ഡ് റവന്യു സ്റ്റാഫ് അസോസിയേഷന് സമാപന സമ്മേളനം ഞായറാഴ്ച
May 12, 2012, 18:01 IST
കാസര്‍കോട്: കേരള ലാന്‍ഡ് റവന്യു സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റവന്യു സെമിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം തടയാന്‍ രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണെന്ന് വേണുഗോപാല്‍ പറഞ്ഞു.
' റവന്യു വകുപ്പ് മെച്ചപ്പെട്ട സേവനത്തിന് വിഘാതമാകുന്ന ജോലിഭാരം' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസ്ഥാന പ്രസിഡന്റ് പി എസ് രാജീവ് അധ്യക്ഷനായി. സെക്രട്ടറി എം ജി ആന്റണി, വൈ എം സി സുകുമാരന്‍, രമേശന് പൊയിനാച്ചി, പി വി തുളസിരാജ്, എസ് എസ് ഷാജി എന്നിവര്‍ സംസാരിച്ചു. എം മുരുകന് വിഷയം അവതരിപ്പിച്ചു.
സൗഹൃദസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി എസ് രാജീവ് അധ്യക്ഷനായി. ടി സി മാത്തുക്കുട്ടി, കെ വി അച്യുതന്, കെ സത്യന്, കുളത്തൂര്‍ നാരായണന്, ജെ ജോസ്, ബാബു രാജേന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം എം അബ്ദുര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. കെ പി ജയരാജന് അധ്യക്ഷനായി. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Keywords: Kasaragod, Minister K.C Venugopal, Kerala Land Revenue staff association.