city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മിച്ചുകൊടുക്കാന്‍ 15 ഏക്കര്‍ റവന്യൂ ഭൂമിയുടെ ഉപയോഗാനുമതി

തിരുവനന്തപുരം: (www.kasargodvartha.com 28.09.2016) പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡി പി ഐ വഴി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാസര്‍കോട് ജില്ലയിലെ എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മിച്ചുകൊടുക്കാന്‍ 15 ഏക്കര്‍ റവന്യൂ ഭൂമിയുടെ ഉപയോഗാനുമതി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചു.

സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അംഗത്വമുള്ള ഗ്രന്ഥശാലകള്‍ക്ക് കമ്പ്യൂട്ടര്‍, എല്‍ സി ഡി പ്രൊജക്ടര്‍, വൈ ഫൈ, മൈക്ക്‌സെറ്റ് എന്നിവ വാങ്ങുന്നതിന് എം എല്‍ എ ഫണ്ടില്‍നിന്നും തുക വിനിയോഗിക്കാന്‍ അനുമതി നല്‍കും. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 150 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. വാണിജ്യനികുതി വകുപ്പില്‍ നാല് ഡെപ്യൂട്ടി കമ്മീഷണര്‍, 12 അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 01-07-2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിക്കും. പാര്‍ട്ട് -ടൈം കണ്ടിജന്റ് പെന്‍ഷന്‍കാരുടെ ദുര്‍ബലതാ പെന്‍ഷന്‍ 01-07-2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിക്കും. മുന്‍നിയമസഭാംഗവും മുന്‍ എം പി യുമായിരുന്ന പി വിശ്വംഭരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകള്‍ നിര്‍മിച്ചുകൊടുക്കാന്‍ 15 ഏക്കര്‍ റവന്യൂ ഭൂമിയുടെ ഉപയോഗാനുമതി

Keywords : Endosulfan-victim, Land, House, Meeting, Thiruvananthapuram, Government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia