പഞ്ചായത്ത് റോഡ് കയ്യേറി സ്വകാര്യ വ്യക്തി മതില്‍ കെട്ടി
Jun 1, 2018, 16:31 IST
ബിരിക്കുളം:(www.kasargodvartha.com 01/06/2018) പഞ്ചായത്ത് റോഡ് കയ്യേറി സ്വകാര്യ വ്യക്തി മതില്‍ കെട്ടി. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കാഞ്ഞിരംതൊട്ടി - ചുണ്ട - കാളിയാനം റോഡാണ് കയ്യേറിയത്. ആറു മാസം മുമ്പാണ് റോഡിന്റെ നൂറു മീറ്ററോളം ഭാഗം കയ്യേറി മതില്‍ കെട്ടിയിരിക്കുന്നത്. ഇതോടെ ഇരുപതോളം കുടുംബങ്ങള്‍ വാഹനം കൊണ്ടു പോകാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടിട്ടും സ്വകാര്യ വ്യക്തി മതില്‍ പൊളിക്കാന്‍ തയ്യാറായില്ല. ഇതിനെതിരെ പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. 1999 ലാണ് ഈ റോഡ് നിര്‍മിച്ചത്. 2000 ത്തില്‍ 25,000 രൂപയായി പഞ്ചായത്ത് നല്‍കിയ വിഹിതമുപയോഗിച്ച് റോഡിന്റെ വശങ്ങള്‍ കെട്ടി സോളിങ്ങും നടത്തി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തും കയ്യേറ്റ ശ്രമമുണ്ടായിരുന്നെങ്കിലും അധികൃതര്‍ ഇടപെട്ട് തടയുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Vehicle, Complaint, Court,Land Encroachment in Kinanur Karinthalam