ഭൂരേഖ വകുപ്പിന്റെ ജി പി എസ് സിസ്റ്റം തകര്‍ത്ത സംഭവം; സ്‌കൂള്‍ മാനേജ്‌മെന്റ് നഷ്ട പരിഹാരം നല്‍കാന്‍ ധാരണ
Jun 26, 2020, 20:53 IST
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.06.2020) വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍. പി. സ്‌കൂള്‍ നവീകരണത്തിനിടെ ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ജി. പി. എസ്. സിസ്റ്റം തകര്‍ത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ് മെന്റ്ഭൂരേഖ വകുപ്പിന് നഷ്ട പരിഹാരം നല്‍കാന്‍ ധാരണയായി. ഇത് സംബന്ധിച്ചു വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ മാനേജ് മെന്റ് പ്രതിനിധികളുടെയും ഭൂരേഖ വിഭാഗം മേധാവികളുടെയും വെള്ളരിക്കുണ്ട് തഹസില്‍ദാരുടെയും നേതൃത്വത്തില്‍ നടന്ന പ്രശ്‌ന പരിഹാര യോഗത്തിലാണ് തീരുമാനം.ഒത്തു തീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായി ജി. പി. എസ്. സംവിധാനം മാറ്റി സ്ഥാപിക്കേണ്ട മുഴുവന്‍ ചിലവുകളുംസ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കണം.
അനുയോജ്യമായ സ്ഥലവും നല്‍കണം. കൂടാതെ സര്‍ക്കാര്‍ നിദ്ദേശിക്കുന്ന പിഴയും അടക്കണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ സ്‌കൂള്‍ മാനേജ് മെന്റിന് കേസില്‍ നിന്നും രക്ഷപ്പെടാനും സ്‌കൂള്‍ നവീകരണ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടു പോകുവാനും സാധിക്കുകയുള്ളു.ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കുറ്റകൃത്യമാണ് ജി. പി. എസ്. തകര്‍ത്ത സംഭവം. പിഴ തുക പിന്നീട് തീരുമാനിക്കും.
വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേംസദന്‍ മുന്‍പാകെ നടന്ന ചര്‍ച്ചയില്‍ തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്‍, ഭൂരേഖ വിഭാഗം ഡെപ്യുട്ടി ഡയറക്റ്റര്‍ കെ. കെ. സുനില്‍ കുമാര്‍, അതിരൂപതയുടെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധിയായ സഹമെത്രാന്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവര്‍ പങ്കെടുത്തു. വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു. പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പ്രാരംഭ ജോലിക്കിടെയാണ് ജില്ലാ ഭൂരേഖ വിഭഗത്തിന്റെ ജി. പി. എസ്. മാസ്റ്റര്‍ കണ്‍ട്രോളര്‍ തകര്‍ന്നത്.
സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള ജി. പി. എസ്. മാസ്റ്റര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിലെ ഒന്നായിരുന്നു വെള്ളരിക്കുണ്ടിലേത്. ജില്ലയിലെ തലപ്പാടി അതിര്‍ത്തി മുതല്‍ കണ്ണൂര്‍ അതിര്‍ത്തിവരെ ജില്ലാ ഭൂരേഖ അടങ്ങിയ സിസ്റ്റം കണ്‍ട്രോളര്‍ ആണ് ഇത്.സംസ്ഥാന ലാന്‍ഡ് സര്‍വ്വേ വിഭാഗം 2017ല്‍ ആണ് ഇത് വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു. പി. സ്‌കൂളിന് മുന്‍വശത്തെ പാറ കല്ലില്‍ സ്ഥാപിച്ചത്.ജില്ലാ ഭൂരേഖ വിഭാഗം മേധാവികള്‍ മുന്‍പാകെ മാത്രമേ പിച്ചളയില്‍ നിര്‍മിച്ചിട്ടുള്ള ഈ സിസ്റ്റം നിസാര കാര്യങ്ങള്‍ക്കു പോലും മാറ്റുവാന്‍ പാടുള്ളു. അല്ലാത്ത പക്ഷം ജില്ലയുടെ മൊത്തം സര്‍വ്വേ മാപ്പിന് ഇത് ബാധിക്കുന്ന തരത്തിലായിരുന്നു ഇത് സ്ഥാപിച്ചത്.
സ്‌കൂള്‍ കെട്ടിടം പുതുക്കി പണിയാന്‍ വേണ്ടി സ്ഥലത്തെ പാറക്കല്ലുകള്‍ പൊട്ടിച്ചു മാറ്റുമ്പോഴാണ് ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ജി. പി. എസ്. സിസ്റ്റം തകര്‍ത്തത്.സ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ഇത് പൊളിച്ചു മാറ്റുന്നത് തടഞ്ഞി രുന്നുവെങ്കിലും ഫെറോന വികാരിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭൂരേഖ ജി. പി. എസ്. സിസ്റ്റം പറിച്ചു മാറ്റിയത് എന്നും പറയപ്പെടുന്നു.മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ജി. പി. എസ്. സിസ്റ്റം പൊളിച്ചു മാറ്റുന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയഇതിന്റെ സംരക്ഷണ ചുമതലയുള്ള വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ആണ് ജില്ലാ കലക്ടറെ വിവരം അറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്.ജി. പി. എസ്. സംവിധാനം പൊളിച്ചു മാറ്റാന്‍ നിര്‍ദ്ദേശിച്ച നിലവിലെ വെള്ളരിക്കുണ്ട് ഫെറോന വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ 27ന് മറ്റൊരു ഇടവകയിലേക്കു സ്ഥലം മാറി പോവുകയാണ്.
കോടികളുടെ സാമ്പത്തിക ബാധ്യതയുള്ള വെള്ളരിക്കുണ്ട് ഇടവകയ്ക്ക് ജി. പി. എസ്. സിസ്റ്റത്തിലൂടെ ലഭിച്ച പിഴ തുകയും തുടര്‍ നടപടികളും ആര് വഹിക്കും എന്ന ചര്‍ച്ചയിലാണ് സ്‌കൂള്‍ നിര്‍മ്മാണ കമ്മിറ്റി. താസില്‍ദാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയെ തുടര്‍ന്ന് തല്ക്കാലം ജി. പി. എസ്. പറിച്ചു മാറ്റിയതുമായി ബന്ധ പ്പെട്ടു പോലീസ് നടപടികള്‍ ഉണ്ടാകില്ലെന്ന് വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Updated
Keywords: Kasaragod, Vellarikundu, News, Issue, Land, School, Land department's GPS system demolish; decided to give compensation by school management