മധ്യവയസ്കന്റെ മരണം: രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം
Apr 17, 2012, 17:45 IST
![]() |
K. Damaodharan |
ഉടന്‍ തന്നെ ദാമോദരനെ പരിസര വാസികള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.
ദാമോദരന്റെ മൃതദേഹം പരിയാരത്ത് വിദഗ്ധ പോസ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ വിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചു. സാമ്പത്തിക ഇടപാടിന്റെ പേരില്‍ രണ്ട് പേര്‍ ദാമോദരനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ച രാവിലെ ഉദിനൂര്‍ സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ് വരാന്തയിലും ചുമരിലും രക്തം കട്ടപിടിച്ച് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് ദാമോദരനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
വിഷം കഴിച്ചതിനെ തുടര്‍ന്നാണ് ദാമോദരന്റെ മൂക്കിലൂടെയും വായിലൂടെയും രക്തം ഒഴുകിയതെന്നാണ് പോലീസ് നിഗമനം. അതേസമയം ദാമോദരന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുറച്ചുകാലമായി ദാമോദരന്‍ വീട്ടില്‍ തനിച്ച് താമസിച്ചുവരികയായിരുന്നു.
വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ മരിച്ചു
Keywords: K.Damodaran, Land broker, Obituary, Trikaripur, Kasaragod